വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ്…

Read More

    ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണം: കെ എൽ പൗലോസ്

    മാനന്തവാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യ 2K24 ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗം ഉൽഘടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.എ ഐ സി സി മെമ്പർ പി കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം നാടിന്റെ സാമൂഹ്യ…

    Read More

    ഹാജിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

    തലപ്പുഴ : 2024 വർഷത്തെ ഹജ്ജിന് പോയി മക്കത്തെ അസീസിയ ബിൽഡിംഗ്‌ നമ്പർ 180 ൽ താമസിച്ച ഹാജിമാരുടെ പ്രഥമ കുടുംബ സംഗമം നടത്തി. ചുങ്കം മഹല്ല് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഖാദിമുൽ ഹജ്ജാജ് അബ്ദുൽ വഹാബിൻനെ ഉപഹാരം നൽകി ആദരിച്ചു “കുടുംബബന്ധവും സൗഹൃദ ബന്ധവും ഇസ്ലാമിൽ” വിഷയത്തിൽ സി സി നൗഷാദ് മാഷ് ക്ലാസെടുത്തു. വികെ മുഹമ്മദലി,സാഗർ ആലി, സലാം മാഷ്, ഉസ്മാൻ പടിഞ്ഞാറത്തറ, ഉസ്മാൻ കമ്പ്ലക്കാട്.ഫൈസൽ കരീംക്ക തുടങ്ങിയവർ നേതൃത്വം നൽകി.

    Read More

    ഗതാഗത നിയമ ലംഘനം; എ ഐ ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം

    തിരുവനന്തപുരം : കേന്ദ്രമോട്ടോർ വാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രം എ ഐ ക്യാമറ വഴി പിഴ ചുമത്തിയാൽ മതിയെന്ന് ഗതാഗത കമ്മിഷണറുട നിർദേശം. മൊബൈലിൽ ചിത്രമെടുത്ത് ഇ-ചെലാൻ വഴി മറ്റ് നിയമ ലംഘനങ്ങൾക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടൽ. വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ- ഫിറ്റ്നസ് കാലാവധി കഴിയുക, പുക പരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങൾ നിർത്തി പരിശോധിക്കുന്ന…

    Read More

      പേര് ഇപ്പോഴും ‘സർപ്രൈസ്’; സർക്കാർ ബ്രാൻഡി ഈ മാസം 21ന് വിപണിയിലെത്തും

      പേര് ഇപ്പോഴും ‘സർപ്രൈസ്’; സർക്കാർ ബ്രാൻഡി ഈ മാസം 21ന് വിപണിയിലെത്തും സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും, തിരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്ന ബെവ്കോ എംഡിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ…

      Read More

      യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം നടന്നു.

      മാനന്തവാടി: 2024 ലെ യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം മാനന്തവാടിയിൽ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹ്യ ശാസ്ത്ര വിദഗ്‌ധൻ, രാജീവ് ഖേദ്‌കർ സംസാരിച്ചു. കീസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്‌ടർ സ്നേഹ ലത, സഹജ സമൃദ്ധ, കൃഷ്‌ണപ്രസാദ്, ബിജിഷ്ണ എന്നിവർ സംസാരിച്ചു. 1996 മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘങ്ങളുടെ ഒരു കൂട്ടായ്‌മ ആണ്…

      Read More

        സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ ധര്‍ണ നടത്തി.

        കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. താമരശേരി, പേര്യ, പക്രന്തളം ചുരങ്ങള്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുക, ചൂരം റോഡുകളിലിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, താമരശേരി ചുരത്തില്‍ കുടിവെള്ളം, ടോയ്‌ലെറ്റ്് സൗകര്യം ഒരുക്കുക, മുടിപ്പിന്‍ വളവുകളില്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക, മാനന്തവാടി, കണ്ണവം, കണ്ണൂര്‍, കൊട്ടിയൂര്‍, വൈത്തിരി പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ച് ഗാട്ട് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം….

        Read More

        നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി

        കൽപ്പറ്റ: ‘കൈകോർക്കാം വയനാടിനായി’ മുണ്ടക്കൈ, ചൂരൽമല പുഞ്ചിരി വട്ടം, ദുരന്തത്തിനിരയായ വരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ട‌ർ ഡി.ആർ.മേഘശ്രീക്ക് ബാങ്ക് പ്രസിഡണ്ട് പി. സന്തോഷ് ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് യു.വി ബിജു, സെക്രട്ടറി രാജു മാത്യു, ബോർഡ് മെമ്പർ ജെയിംസ് ഐപ്പ്, ജീവനക്കാരനായ സി. എം. സന്തോഷ്…

        Read More

          നരിക്കല്ലിൽ ബസ് കാത്തിരിപ്പു കേന്ദ്രം വിവാദത്തിൽ; പൊളിച്ചുമാറ്റാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം

          മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി നരിക്കല്ലിൽ തോൽപെട്ടി ശാഖാ മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് ബസ് സമയ പട്ടിക ഉൾപ്പെടെ പ്രദർശിപ്പിച്ച് നിർമിച്ച ബസ് കാ ത്തിരിപ്പ് കേന്ദ്രം വിവാദത്തിൽ പൊലീസ് സംരക്ഷണയിൽ കാത്തിരിപ്പു കേന്ദ്രം പൊളിക്കാനുള്ള നീക്കം തടയാൻ യൂഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി. പഞ്ചായത്ത് അധികൃതർ എത്താത്തതിനെ തുടർന്ന് പ്രതിഷേധക്കാർ പ്രകടനവും പൊതുയോഗവും നടത്തിയ ശേഷമാണ് പിരിഞ്ഞത്. തിരുനെല്ലി പൊലീസും സ്‌ഥലത്തെത്തിയിരുന്നു.   സംഘർഷ സാധ്യത ഉണ്ടാകാമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്…

          Read More

          സ്മാര്‍ട്ട് വില്ലേജ് ഓഫിസ്;റവന്യു സേവനങ്ങള്‍ക്ക് വേഗത കൂട്ടും: റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍

          പനമരം: സൗകര്യപ്രദമായ കെട്ടിടങ്ങളും സംവിധാനങ്ങളും റവന്യു വകുപ്പിനെ അടിമുടി പരിഷ്‌കരിക്കുകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി അഞ്ചുകുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം ഉള്‍പ്പെടെ സംസ്ഥാനത്ത് 26 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ മാത്രമല്ല റവന്യു വകുപ്പിന്റെ സേവനങ്ങളും മുന്നേറുകയാണ്. ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഓഫിസിലെത്തുന്നവര്‍ക്കും സ്മാര്‍ട്ട് വില്ലേജ് ഓഫിസിലെ സൗകര്യങ്ങള്‍ ഗുണകരമാകും. കേരളത്തില്‍ 520 വില്ലേജ്…

          Read More