യുഡിഎഫ് ലഘുലേഖയിലെ വര്‍ഗീയ പരാമർശങ്ങൾ: സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

    സുല്‍ത്താന്‍ ബത്തേരി: യുഡിഎഫ് നഗരസഭയില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ അപാകം ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയ പരാമര്‍ശങ്ങളുള്ളതും അവാസ്തവുമായ വിവരങ്ങളാണ് ലഘുലേഖയിലെന്ന് പരാതിയില്‍ പറയുന്നു. ലഘുലേഖ പുറത്തിറക്കിയ സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, അച്ചടിച്ച പയ്യന്നൂരിലെ കൈരളി ഗ്രാഫിക്‌സ്, മുന്‍സിപ്പാലിറ്റിയില്‍ വിതരണം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതിയെന്നു സിപിഎം ബത്തേരി ഏരിയ സെക്രട്ടറി പി.ആര്‍. ജയപ്രകാശ് അറിയിച്ചു. ജനാധിപത്യ പ്രക്രിയയെയയും ഭരണഘടനാസംവിധാനങ്ങളേയും അട്ടിമറിക്കാനുമുള്ള നീക്കങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *