യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്‌: മാനന്തവാടി ഗവണ്മെന്റ് കോളേജിന് മൂന്നാം സ്ഥാനം

മാനന്തവാടി: കണ്ണൂരില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 54 കി.ഗ്രാം വിഭാഗത്തില്‍ മുഹമ്മദ് നിയാസ്, 67 കി.ഗ്രാം വിഭാഗത്തില്‍ അഭിനവ് കൃഷ്ണ എന്നിവര്‍ ഗോള്‍ഡ് മെഡലും, 48 കി.ഗ്രാം വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, 71 കി ഗ്രാം വിഭാഗത്തില്‍ ആകാശ് പ്രകാശ് എന്നിവര്‍ സില്‍വര്‍ മെഡലും, 51 കി.ഗ്രാം വിഭാഗത്തില്‍ ഋഷികേഷ് കെ എസ്,75 കി.ഗ്രാം വിഭാഗത്തില്‍ റിത്വിക് കൃഷ്ണ,9 2 കി.ഗ്രാം വിഭാഗത്തില്‍ അഭിലാഷ് എ.വി…

Read More

വാകേരിയിലെ നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു

ബത്തേരി: നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ബത്തേരിക്ക് സമീപം വാകേരി കൂടല്ലൂരില്‍ ഇന്നലെ പുല്ലരിയാന്‍ പോയ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷ് (36)നെ കടുവ പാതി ഭക്ഷിച്ചിരുന്നു. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും കാട് വെട്ടി തെളിക്കാന്‍ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡി.എഫ്.ഓ അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കലക്ടറും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെട്ടും ജനങ്ങള്‍ മൃതദേഹം സ്ഥലത്ത് മാറ്റാനനുവദിക്കാതെ ഇന്നലെ പ്രതിഷേധിച്ചിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.എഫ്.ഒ ഷജ്‌ന…

Read More

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ : യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ജൈത്ര തീയേറ്ററിനു സമീപം കൽപ്പറ്റ സ്വദേശി ദിനേശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകും.

Read More

വാകേരിയിലെ കടുവ ആക്രമണം: പന്തം കൊളുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം

മാനന്തവാടി: ബത്തേരി വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പശുവിന് പുല്ലരിയാൻ പോയ മരോട്ടി പറമ്പിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ നിരന്തരം ദാരുണമായി കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് പന്തം കൊളുത്തി പ്രതിഷേധം നടത്തിയത്. മാനന്തവാടി ഗാന്ധി പാർക്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ പ്രസംഗിച്ചു….

Read More

പുല്ല് വെട്ടാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബത്തേരി : കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോ​ദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ സമയം കഴിഞ്ഞിട്ടും പ്രജീഷ് തിരിച്ചുവരാത്തതിനെ തുടർന്നായിരുന്നു സഹോദരൻ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മേഖലയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. നാട്ടുകാർ…

Read More

സജ്നാ സജീവനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

മാനന്തവാടി: വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷന്റെ ഭാഗമായി നടന്ന താര ലേലത്തിൽ വയനാട് മാനന്തവാടിക്കാരിയും കേരള താരവുമായി സജീന സജീവനെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി സജനയുടെ അടിസ്ഥാനവില 10 ലക്ഷം രൂപയായിരുന്നു

Read More

മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കൈവശം വെച്ച മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാരെ പിടികൂടി. പിണങ്ങോട് കൈപ്പങ്ങാണി വീട്ടില്‍ കെ.കെ. നജ്മുദ്ദീന്‍(25), കണിയാമ്പറ്റ, കോളങ്ങോട്ടില്‍ വീട്ടില്‍ എന്‍.കെ. നിഷാദുദ്ദീന്‍(35) എന്നിവരെയാണ് ആയുധ നിയമ പ്രകാരം ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പബ്ലിക് റോഡരികില്‍ നിറുത്തിയിരുന്ന കെ.എല്‍. 17 വി 4595 ലോറിയില്‍ നിന്ന് വാളും കൊടുവാളും കണ്ടെടുത്തത്. എസ്.ഐ. ടി. കൃഷ്ണന്‍, സി.പി.ഒ രജീഷ്, ഹോംഗാര്‍ഡ് രാജീവ് നാഥ്…

Read More

കൽപ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി.

കൽപ്പറ്റ:  സപ്ലൈകോ സ്റ്റോറുകളിൽ  നിത്യോപയോഗ സാധനങ്ങൾ പോലുമില്ലാതെ തുറന്നു  പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും  നടത്തി. കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് എൻ മുസ്തഫ  ധർണ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ഹാറൂൺ എൻ കെ സ്വാഗതം പറഞ്ഞു,പ്രസിഡന്റ്‌ ബാപ്പു എംപി അധ്യക്ഷത വഹിച്ചു,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി.എ പി ഹമീദ്,യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ…

Read More

കര്‍ഷക അതിജീവന യാത്രയ്ക്ക് വയനാട്ടില്‍ നാലു കേന്ദ്രങ്ങളില്‍ സ്വീകരണം നൽകും.

കല്‍പ്പറ്റ: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന കര്‍ഷക അതിജീവന യാത്രയ്ക്ക് 13ന് ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സംഘടനയുടെ മാനന്തവാടി രൂപത ഡയറ്കടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, കല്‍പ്പറ്റ മേഖല ഡയറക്ടര്‍ ഫാ.സണ്ണി കൊല്ലാര്‍തോട്ടം, സെക്രട്ടറി കെ.സി. ജോണ്‍സണ്‍, യുവജനവിഭാഗം പ്രസിഡന്റ് നിഖില്‍ ചേലക്കാപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.   റബര്‍, നെല്ല്, നാളികേരം ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍…

Read More

പുത്തനറിവുകളും കൗതുകവും പകർന്ന് കുടുംബശ്രീ ബാലപാർലമെൻ്റ്

മാനന്തവാടി: വയനാട് കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലപാർലമെന്റ് കുട്ടികൾക്കും മുതിർന്നവർക്കും കൗതുകവും പുത്തനറിവുകളും സമ്മാനിച്ചു. കുട്ടികൾക്ക് പാർലമെന്ററി അവബോധം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബാലപാർലമെന്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും നിരവധി തവണ വടകര എം എൽ എയുമായിരുന്ന സി കെ നാണു മുഖ്യാതിഥിയായി പാർലമെന്ററി കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ…

Read More