കുടുംബ സംഗമം നടത്തി

ആറുവാൾ :ചെറുകരഎ.എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പതിനാറമത് തോട്ടോളി, കുടുംബ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ടി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അമ്മദ് കൊടുവേരി, സൂപ്പി ടി,സൽമസലാം, ജുബൈർ ദാരിമി,കെ. ഇബ്രാഹിം,സൂപ്പിമാസ്റ്റർ മൊയ്‌തു മാസ്റ്റർ, ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു കെ. എ മുഹമ്മദലി മാസ്റ്റർ ക്ലാസ്സെടുത്തു. ‎

Read More

അൽസഹ്‌റ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു

തരുവണ: അൽസഹ്‌റ പാലേരി ഉസ്താദ്‌ അക്കാദമിയിൽ ‘വിമോചന സമർപ്പണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പസ്‌ ലൈഫ് ഫെസ്റ്റിവൽ ‘റെന്റിവ്യൂ’ സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജമാൽ സഅദി പള്ളിക്കൽ സമാരംഭം കുറിച്ച ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും സംഘടനം കൊണ്ടും ശ്രദ്ധേയമായിരുന്നു. അൽസഹ്‌റ പ്രിൻസിപ്പാൾ ഇൻചാർജ് മുഹമ്മദ് ലബീബ് നൂറാനി അധ്യക്ഷത വഹിച്ചു. മഹല്ല് ചെയർമാൻ ഈന്തൻ കുഞ്ഞബ്ദുള്ള ഹാജി, പ്രസിഡന്റ്‌ പൂകോത്ത് അബ്ദുല്ല, സെക്രട്ടറി…

Read More

‘ഗോശ്രീ’ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

മുട്ടില്‍: സിഡിഎസിലെ ‘ഗോശ്രീ’ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി.കെ. റെജീന അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. എഎച്ച്‌സിഎഫ് ഫണ്ട് വിതരണം അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വന്ത് രയരോത്താന്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ എം.വി. നിധിന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന മാത്യു, വൈസ് ചെയര്‍പേഴ്‌സണ്‍ വനജ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും…

Read More

സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നാളെ

കൽപറ്റ: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ വെങ്ങപ്പള്ളി, മേപ്പാടി, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് പരിധികളിലെ കോക്കുഴി, കാപ്പുംകൊല്ലി, കേളക്കവല സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകിട്ട് 4.30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 31 അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

Read More

സാഹിത്യോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ

മാനന്തവാടി: വയനാട് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് ഹരിത ചട്ടം പാലിച്ച്. പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭഗമായി സാഹിത്യോത്സവത്തിന് എത്തുന്ന അതിഥികൾക്കും ഡെലിഗേറ്റുകൾക്കും പൊതുജനങ്ങൾക്കും പരിപാടികളുടെ സമയക്രമം സംബന്ധിച്ച പ്രോഗ്രാം ഷെഡ്യൂൾ പ്രിന്റ് ചെയ്യുന്നത് ഒഴിവാക്കി ഡിജിറ്റൽ പകർപ്പ് നൽകും. ഷെഡ്യൂൾ പ്രദർശിപ്പിക്കുന്നതിനായി പ്രധാന വേദിക്ക് സമീപം ഡിജിറ്റൽ സ്ക്രീൻ സ്ഥാപിക്കും. കൂടാതെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ക്യുആർ കോഡ് വഴിയും സമയക്രമം അറിയാം. സമൂഹ മാധ്യമങ്ങളിൽ പിഡിഎഫ് ഫയലുകളായും ലഭ്യമാക്കും….

Read More

മാധ്യമപ്രവർത്തകർ ജില്ലാ പോലീസ് ഓഫീസിലേക്ക് മാർച്ച് നടത്തി

കൽപ്പറ്റ: വാർത്തയുടെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലും പോലീസിന്റെ മാധ്യമവേട്ടയിലും പ്രതിഷേധിച്ച് വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്നു നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. സ്വതന്ത്യ മാധ്യമപ്രവർത്തനം നാടിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. എം. കമൽ,…

Read More

ഗവര്‍ണര്‍ക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകർ

കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവ്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മാറ്റമെന്നതാണ് ശ്രദ്ധേയം. നേരത്തെ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ എന്ന നിലയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. നിലവില്‍ ബിഹാര്‍…

Read More

പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗർ:ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ചവൈകീട്ടായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എംഎല്‍ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരു സൈനികന്‍ മരിക്കുകയും നിരവധി…

Read More

സര്‍ഗോത്സവം കലാമേളക്ക് ജില്ല ആതിഥ്യമരുളും; സംസ്ഥാനതല ഉദ്ഘാടനം 27 ന് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെയും 118 പ്രീ-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി മാറ്റുരയ്ക്കുന്നതിനായുള്ള സര്‍ഗോത്സവം 2024 സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തിന് ജില്ല ആതിഥ്യം വഹിക്കും. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ അരങ്ങേറുന്ന എട്ടാമത് സര്‍ഗോത്സവം 27 ന് വൈകിട്ട് അഞ്ചിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ല കലാമാമാങ്കത്തിന് വേദിയാകുന്നത്. മൂന്ന്…

Read More

കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരവുമായി തരിയോട് സെക്കൻഡറി പാലിയേറ്റീവ്

ചെന്നലോട്: കിടപ്പു രോഗികൾക്ക് സ്നേഹത്തിൽ ചാലിച്ച ക്രിസ്തുമസ് കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മ. മെഡിക്കൽ ഓഫീസർ ഡോ ദിവ്യ കലയ്ക്ക് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ വിദഗ്ധ പരിചരണം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചുവരുന്നതാണ് തരിയോട് സെക്കൻഡറി പെയിൻറ് & പാലിയേറ്റീവ്. ഹെൽത്ത് സൂപ്പർവൈസർ പി അബ്ദുൽ അസീസ്, വളണ്ടിയർ…

Read More