27വര്‍ഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; ഇന്ത്യന്‍ വംശജ സുനിത വില്യംസ് വിരമിച്ചു

    ന്യൂയോര്‍ക്ക്: ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് സുനിത വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്.   ”എന്നെ അറിയുന്ന ആര്‍ക്കും ബഹിരാകാശമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം,”- വില്യംസ് പറഞ്ഞു….

    Read More

      പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

      പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മൊതക്കര–വെള്ളമുണ്ട നാരോക്കടവ് കാർക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എം. എൽ. എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. നഗരപ്രദേശങ്ങൾക്കൊപ്പം ഉൾഗ്രാമങ്ങളിലും ചെറുതും വലുതുമായ റോഡ് വികസന പദ്ധതികൾ യാഥാർഥ്യമാക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങളുടെ ഐക്യവും…

      Read More

        പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

        കൽപറ്റ: പുളിയാർമല കെ എം എം ഗവ ഐ ടി ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ് , ബേക്കർ & കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ (ജനറൽ) എന്നീ ട്രേഡുകളിലെ 150 ഇൽ പരം ട്രെയിനികൾക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം സ്റ്റാർ ഹോട്ടലുകളിലും, റിസോർട്ടുകളിലുമായി പ്ലേസ്മെന്റ് നൽകി . പ്ലേസ്‌മെന്റ് കോഓർഡിനേറ്റർ റോയ് പി വി അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം…

        Read More

          കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

          മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞത്.   പാലക്കാട് സ്വദേശി ഹമീദാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പാൽ അളക്കാനും മറ്റുമായി ആളുകൾ ധാരാളമായി കൂടുന്ന സ്ഥലത്താണ് അപകടം നടന്നത്. എന്നാൽ അപകടസമയത്ത് ആളുകൾ കുറവായതിനാൽ…

          Read More

            ആമി രജി അവാർഡ് ഏറ്റുവാങ്ങി

            തെക്കൻ സ്റ്റാർസ് മീഡിയ, ഡ്രാമ & ഫിലിം സൊസൈറ്റി തിരുവനന്തപുരം ഏർപ്പെടുത്തിയ മൂന്നാമത് ഷോർട്ട് ഫിലിം – ആൽബം അവാർഡ് ഫെസ്റ്റിൽ വെച്ച് സംഗീത ആൽബം വിഭാഗത്തിൽ മികച്ച ഗാനരചനയ്ക്ക് ( ഭക്തിഗാനം) ആമി രജി അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ തുളസിദാസ് ആമി രജിക്ക് അവാർഡ് സമർപ്പിച്ചു. കവിയും നോവലിസ്റ്റും ചിത്രകാരിയുമായ ആമി രജി കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയാണ്. ഇപ്പോൾ വയനാട് മാനന്തവാടിയിലാണ് താമസം.

            Read More

              കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും, കാർഷികോപാധികളുടെ വിതരണവും നടത്തി.

              ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി (ICCRL) പദ്ധതിയുടെ ഭാഗമായി പനമരം, കുണ്ടാലയിൽ വച്ച് 16/09/2025, ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും മാതൃക കർഷകർക്ക് കാർഷികോപാധികളുടെവിതരണവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഐ.സി.സി.ആർ.എൽ വയനാട് ജില്ലയുടെ പ്രൊജക്റ്റ്‌ മാനേജർ ശ്രീ….

              Read More

              കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു

              പിലാക്കാവ്: എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഎസ്എസ് ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. പരിപാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്. മുനീർ,മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ, ജോയിന്റ് സെക്രട്ടറി ഖാലിദ്, ട്രഷറർ ഫസ്‌ലു റഹ്മാൻ, കമ്മിറ്റിയംഗം നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. മുൻസിപ്പൽ സെക്രട്ടറി ഫൈസൽ സ്വാഗതവും കമ്മിറ്റിയംഗം സമദ് നന്ദിയും…

              Read More

                കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുടുംബശ്രീയും ഹരിതകർമ സേനയും

                മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിൻ്റെയും എ.ഡി.എസിൻ്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യൽ, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ…

                Read More

                  സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും പൊതുവായ സ്വാഗത ഗാനം വേണ്ടേയെന്ന് വിദ്യാഭ്യാസമന്ത്രി

                  തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസമന്ത്രി ഫെയിസ്ബുക്കിലൂടെ പറഞ്ഞു. സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി…

                  Read More

                  ജില്ലാ കളക്ടര്‍ ലൈവ് : 36 പരാതികള്‍ക്ക് പരിഹാരം

                  കൽപ്പറ്റ : ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം നടന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ലഭിച്ച 66 പരാതികളില്‍ 36 പരാതികള്‍ പരിഹരിച്ചു.30 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തി. മാനന്തവാടി താലൂക്കില്‍ നിന്നും ലഭിച്ച 44 പരാതികളില്‍ 28 പരാതികള്‍ പരിഹരിച്ചു. 16…

                  Read More