ചികിത്സാ ധനസഹായം വിതരണം ചെയ്തു

    ആനയുടെ ആക്രമണത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആറുമാസത്തോളമായി ചികിത്സയിൽ തുടരുന്ന പനമരം പഞ്ചായത്തിലെ നീർവാരം സ്വദേശി ശ്രീ സത്യജ്യോതിക്ക് 2026 ജൂൺ 9 ന് രാവിലെ 10.30 മണിക്ക് നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിൽവെച്ച് നടന്ന ചടങ്ങിൽ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഉസ്മാൻ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി ആലക്കമുറ്റം, സൗത്ത് വയനാട് ഡി എഫ് ഒ ശ്രീ യു ആഷിക്ക് അലി, നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടർ…

    Read More

      പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം നടത്തി

      വെള്ളമുണ്ട : വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ദിദിന വളണ്ടിയർ പരിശീലനം നടത്തി 2002 മുതൽ വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നവരും പുതുതായി വളണ്ടിയർ പരിശീലനത്തിന് വരാൻ തയ്യാറായവർക്കും പരിശീലന പരിപാടി നടത്തി പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു യോഗത്തിൽ ചെയർമാൻ എകരത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി സാബു പി ആൻറണി സ്വാഗതം പറഞ്ഞു സി വി അബ്ദുൽ മജീദ്…

      Read More

      കരോൾ ഗാന മത്സരം നടത്തി

      മാനന്തവാടി: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ അലീന കുന്നത്തൂർ നയിച്ച ടീമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം ആറാം യൂണിറ്റിലെ നിനി കുറുപ്പൻപറമ്പിൽ നയിച്ച ടീമും, മൂന്നാം സ്ഥാനം 10ആം യൂണിറ്റിലെ നയിച്ച വന്യ മഠത്തിപ്പറമ്പിൽ ടീമും നേടി. മത്സരം ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോണി കാരക്കട,…

      Read More

        വോട്ടിങ് മെഷീന്‍ പരിചയപ്പെടാന്‍ കളക്ടറേറ്റില്‍ സഹായ കേന്ദ്രം തുറന്നു

        നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റില്‍ സഹായകേന്ദ്രം തുറന്നു. കളക്ടറേറ്റിലെ സന്ദര്‍ശന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് സഹായ കേന്ദ്രത്തിലെത്തി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തന രീതികളും വോട്ട് ചെയ്യേണ്ട വിധം എന്നിവ മനസ്സിലാക്കാം. മാനന്തവാടി സബ് കളക്ടറുടെ ഓഫീസിലും സഹായ കേന്ദ്രം…

        Read More

        കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.

        കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ബത്തേരി:കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാൻ പോയപ്പോള്‍ കരടി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

        Read More

        ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്‍ നല്‍കി

        മാനന്തവാടി: ഹജ്ജ് തീര്‍ത്ഥാടനത്തിന് ജില്ലയില്‍ നിന്നും പോകുന്ന 252 പേര്‍ക്ക് വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും വാക്സിനേഷന്‍ നല്‍കി.ആശുപത്രി സ്‌കില്‍ ലാബില്‍ നടന്ന വാക്സിനേഷന്‍ ക്യാമ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങുന്ന എല്ലാവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. മെനിഞ്ജോ കോക്കല്‍, ഇന്‍ഫല്‍വന്‍സ, ഓറല്‍ പോളിയോ വാക്സിനുകളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വി എസ് മൂസ്സ,…

        Read More

        ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

        തിരുവനന്തപുരം: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെയും തിരിച്ചറിഞ്ഞു. സംഘം സഞ്ചരിച്ച വാഹനം കണിയാൻമ്പറ്റയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി…

        Read More

        സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: അബ്ബാസലി തങ്ങൾ

        മുക്കം: ജനങ്ങളെ സർവ രീതിയിലും ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും വയനാട് ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളെന്ന് യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയതയും സ്വജനപക്ഷപാതവും ഏകാധിപത്യവും ഉൾച്ചേർന്ന ഐഡിയോളജികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഇതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പ്രതികരണമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ മുക്കത്ത് നടന്ന…

        Read More

          131 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

          നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 131 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 103 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, 12 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച അഞ്ച് പോസ്റ്ററുകള്‍, രണ്ട് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

          Read More

          പേരാമ്പ്ര എംഡിഎംഎ കേസ്; മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ

          പേരാമ്പ്ര: വാല്യക്കോട് വച്ച് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ. വടകര വൈക്കിലിശ്ശേരി സ്വദേശി ചാലിൽ അനസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തസ്നിമുമായി ചേർന്ന് ലക്ഷങ്ങളുടെ ഇടപാടാണ് അനസ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി.   കഴിഞ്ഞമാസമാണ് വാല്യക്കോട് വച്ച് പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് തസ്നിം, സിറാജ്, എന്നിവരും ഒരു ബാംഗ്ലൂർ സ്വദേശിയും അറസ്റ്റിലായത്. മൂവരിൽ നിന്നുമായി 51 ഗ്രാമിലധികം എംഡിഎംഎയും എട്ടര ലക്ഷം രൂപയും പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ…

          Read More