വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

    വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി പട്ടികജാതി – പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. വള്ളിയൂർകാവ് പാലത്തോടൊപ്പം വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുമെന്നും ഇതോടെ പ്രദേശത്തെ ഗതാഗത സൗകര്യം കൂടുതൽ സുഗമമാവും. മാനന്തവാടിയിൽ തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ വളിയൂർകാവ് ബൈപാസ് റോഡ് നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെൻസി ബിനോയ്, സി.എം സന്തോഷ്, വള്ളിയൂർക്കാവ് ക്ഷേത്ര ട്രസ്റ്റി ഏച്ചോം ഗോപി, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *