എന്റെ വാര്‍ഡ് നൂറില്‍ നൂറ്; മീനങ്ങാടിക്ക് നേട്ടം

മീനങ്ങാടി : നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പെയിനില്‍ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി 12 വാര്‍ഡുകളില്‍ 100 ശതമാനം യൂസര്‍ ഫീയും 100 ശതമാനം വാതില്‍പ്പടി ശേഖരണവും പൂര്‍ത്തീകരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍…

Read More

    സ്വീപ്: മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു

    വോട്ടര്‍ ബോധവത്കരണത്തിനായുള്ള സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിലെ പ്രായം കൂടിയ വോട്ടര്‍മാരെ ആദരിച്ചു. മാനന്തവാടി തഹസില്‍ദാര്‍ എന്‍. പ്രിയയുടെ നേതൃത്വത്തില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് ആദരിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ ദശകങ്ങളായി സജീവ പങ്കാളികളാകുന്ന മുതിര്‍ന്ന പൗരന്മാരോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാരായ 104 വയസുള്ള തങ്കമ്മ, 100 വയസുള്ള ഫ്രാന്‍സിസ്, അച്ചാമ്മ എന്നിവര്‍ ഏറെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങി. സ്വീപ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

    Read More

      എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

      എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു. ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെൻ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും, സംസ്ഥാന നേഴ്സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ,…

      Read More

        പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

        പുൽപ്പള്ളി: പുൽപ്പള്ളി റൂറൽ ഡവലമെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരിച്ച പുതിയ ഓഫീസ് കൊരട്ടി കുടി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കാർഷികവികസന ബാങ്ക് വൈസ്സ് പ്രസിഡൻ്റ് എം.എസ്സ് സുരേഷ് ബാബു ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സജി തൈപ്പറമ്പിൻ അദ്ധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡൻ്റ് ബൈജു നമ്പിക്കൊല്ലി,ഡയറക്ടർമാരായ ഹണിമേൾ , കുഞ്ഞൻ, ടി.കെ. ശിവൻ , ടി.പി.രിവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ഡി. അജിഷ് നന്ദി പറഞ്ഞു.

        Read More

          ചിത്രരചന മത്സരം നടത്തി.

          ഒക്ടോബർ 15,16 തീയ്യതികളിലായി വാകേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പ് നടത്തുന്ന വയനാട് ജില്ലാ ക്ഷീരസംഗമം 2025-26 നോടനുബന്ധിച്ച് വാകേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ വെച്ച് യു.പി, ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുള്ള ചിത്രരചന മത്സരം നടത്തി. പരിപാടിയിൽ സംഘം സെക്രട്ടറി സജി പി.എസ് സ്വാഗതവും ശ്രീമതി ശ്രീകല ശ്യാം (പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ) അദ്ധ്യക്ഷതയും വഹിക്കുകയും ശ്രീ. സണ്ണി കെ. ജെ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, പൂതാടി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്യുകയും…

          Read More

            അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച വോട്ടെടുപ്പ്; മെയ് 4ന് വോട്ടെണ്ണൽ

            ന്യൂ ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.   വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.   തീയതികള്‍ ഇങ്ങനെ     കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍. തമിഴ്നാട്: പോളിംഗ്…

            Read More

            കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

            മീനങ്ങാടി: സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മതേതര കേരളത്തിന് അപകടവും അപമാനവുമാണെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. മടിയിൽ കനമുള്ളതുകൊണ്ടും പലതും മറക്കാൻ ഉള്ളതുകൊണ്ടുമാണ് മുഖ്യമന്ത്രി മൗനം വെടിയാത്തതും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയെ മാറ്റിനിർത്താൻ തയ്യാറാകാത്തതും. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം…

            Read More

            കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി

            മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി ഭാഗത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ നഷ്‌ടപ്പെട്ട ക്ഷീര കർഷകനായ പി.എ ജോയിക്ക് വനം വകുപ്പ് നഷ്ട‌പരിഹാര തുക കൈമാറി. കബനിഗിരി ഭാഗത്ത് ഇക്കഴിഞ്ഞ മെയ് 22 ,24 തിയ്യതികളിൽ പുലി ഇറങ്ങി പി.എ. ജോയി എന്നയാളുടെ 3 ആടുകളെ കൊലപ്പെടുത്തിയിരുന്നു. 22 ആം തിയ്യതി പുലിയുടെ ആക്രമണത്തിൽ ഒരു ആടിനെ കൂട്ടിൽ കൊല്ലപ്പെട്ട നിലയിലും മറ്റൊരാടിനെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. പരിക്കേറ്റ ആട് പിറ്റേ ദിവസം ചത്തിരുന്നു. തുടർന്ന് 24 ആം…

            Read More

            പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

            മാനന്തവാടി: വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു വാളാട് വാഴപ്ലക്കുടി ബിനുവിന്റെ മകൻ അജിൻ ബിനു (15) കളപ്പുരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (15) എന്നീ രണ്ട് കുട്ടികൾ ആണ് മരണപ്പെട്ടത്

            Read More

            മാനന്തവാടി മെഡിക്കൽ കോളേജ്; പാർക്കിംഗ് ഏരിയയിലെ കൂട്ടത്തോടെയുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

              മാനന്തവാടി : മെഡിക്കൽ കോളേജ് പരിസരത്ത് ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി 50 ലക്ഷം മുടക്കി നിർമിച്ച പാർക്കിംഗ് ഏരിയയിൽ സ്വകാര്യ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും ആംബുലൻസുകൾക്ക് മറ്റൊരു സ്ഥലത്ത് പാർക്കിംഗ് അനുവദിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. പാർക്കിംഗ് ഏരിയയിൽ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് കൊണ്ട് തന്നെ ഒപിയിലേക്കും മറ്റും വാഹനങ്ങളിൽ വരുന്നവർക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാതെ വളരെ ദൂരത്തൊക്കെ നിർത്തി അവിടെ നിന്നും നടന്നു…

            Read More