കൃഷിവകുപ്പിനെ കർഷക രക്ഷാകേന്ദ്രമാക്കി മാറ്റും: മന്ത്രി ടി സിദ്ധിഖ്

വെണ്ണിയോട്: കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ് പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .2021 മുതൽ കാലവർഷക്കെടുതി മുലം കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്‌ടപരിഹാരം നൽകാൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു വന്യമൃഗ ശല്യം മൂലം കൃഷിനശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു . കോട്ടത്തറക്കാർ തനിക്ക് എന്നും നൽകുന്ന സ്‌നേഹം കരുതലോടെ മനസ്സിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതിയുടെ പ്രത്യേക ആദരം പ്രസിഡൻ്റും സ്ഥിരം സമിതി അധ്യക്ഷരും ചേർന്ന് മന്ത്രിക്ക് നൽകി. വിവിധ സംഘടനകൾ, സ്ഥാപന മേധാവികൾ എന്നിവർ മന്ത്രി യെ ഹാരാർപ്പണം നടത്തി . വിവിധ മേഖലയിൽ മികവുതെളിയിച്ച പ്രതിഭകളെ മന്ത്രി അനുമോദിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി അധ്യക്ഷയായിരുന്നു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ അനുമോദനപ്രസംഗം നടത്തി. വൈസ് പ്രസിഡൻ്റ് അജീഷ് ഇ സി സ്ഥിരംസമിതി അധ്യക്ഷരായ ഇ.ആർപുഷ്പ, രനീഷ് പി പി, ലീലാമ്മ ജോസഫ്, സെക്രട്ടറി കെ എ മിനി ജനപ്രതിനിധികളായ എം സുനിൽകുമാർ ,സലാം നീലിക്കണ്ടി, ജെനി മോൾ എം.ജി,ബിന്ദു ടീച്ചർ, സജീഷ് കുമാർ, എലിസബത്ത്, റംല അസിസ്സ്, ജസ്റ്റിൻ സിറിയക്ക് ,വി ആർ ബാലൻ, പി കെ ജോൺ അസൂത്രണസമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി സി തങ്കച്ചൻ, പി സി അബ്ദുള്ള, ഷെജിൻ ജോസ്, സതീഷ് എം എസ്, സി ഡി എസ് ചെയർപേഴ്‌സൺ ആശ ആൻ്റണി ,മാണി ഫ്രാൻസിസ്, എ സി മമ്മുട്ടിഎന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *