കണിയാമ്പറ്റ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കണം: ഗ്രാമപഞ്ചായത്ത് പ്രമേയം

വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം, തൊഴിൽ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളുടെ വികസനത്തിന് സഹായകമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

ചന്ദന കൃഷി തട്ടിപ്പ്:കര്‍ഷക കൂട്ടായ്മയെ മറായാക്കി

കല്‍പ്പറ്റ: വയനാട്ടിലെ ചന്ദന കൃഷി തട്ടിപ്പില്‍ കമ്പനി മുന്‍കൈ എടുത്തത് കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു കൊണ്ട്.കര്‍ഷകരുടെ പേരില്‍ രൂപീകരിച്ച കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവരാകട്ടെ കമ്പനിക്ക് ഏക്കര്‍ കണക്കിണ് ഭൂമി വിറ്റ പ്രദേശത്തുകാരും. കര്‍ഷക കൂട്ടായ്മയിലെ അംഗത്തിന് നിക്ഷേപകരെ സംഘടിപ്പിക്കുന്നതിനനുസരിച്ച് കമ്മീഷന്‍ ലഭിക്കുമെന്നാണ് വിവരം.ചന്ദനകൃഷി സുതാര്യമെന്ന് വരുത്തിതീര്‍ക്കാന്‍ ഭൂമി വാങ്ങിയവരുടെ കൂട്ടായ്മ രൂപീകരിച്ച് റജിസ്റ്റര്‍ ചെയ്ത ശേഷം സംഘടനയെ ഉള്‍പ്പടെ ഉപയോഗിച്ചാണ് പുതിയ നിക്ഷേപകരെ വലയിലാക്കിയത്. ചന്ദനം മുറിക്കാന്‍ 12 മുതല്‍ 15 വര്‍ഷം മാത്രമേ ആവശ്യമുള്ളുവെന്നാണ് നിക്ഷേപകരെ…

Read More

പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉജ്ജ്വല വരവേൽപ്പ്

സുൽത്താൻ ബത്തേരി:  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി എം.പി.യെയും യു. ഡി. എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെയും മുതിർന്ന യു. ഡി. എഫ്. നേതാക്കൾ സ്വീകരിച്ചു. മൈസൂരിൽ വിമാനമിറങ്ങി റോഡ് മാർഗം ബത്തേരിയിൽ എത്തിയ ഇരുവരെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ, എ. ഐ. സി. സി….

Read More

വയോജന ദിനാഘോഷം സംഘടിപ്പിച്ചു

ഒഴുക്കൻമൂല: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്‌സ് യൂണിയനും ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയം വയോജന വേദിയും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് പി.യു യൂണിറ്റ് പ്രസിഡന്റ്‌ ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി. കെ ശ്രീധരൻ, കെ. കെ ചന്ദ്രശേഖരൻ, ഫ്രാൻസിസ് പി.സി,വി.ജെ ജോയ് , പി.ജെ വിൻസെന്റ്,ആർ. സുരേന്ദ്രൻ, പി. ടി ജോസ്…

Read More

    അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചെന്ന് പരാതി; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

    സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. ബത്തേരി ബാർ അസോസിയേഷൻ അംഗമായ അഡ്വ. ആതിരയെയാണ് കക്ഷിയുടെ ഭർത്താവ് മർദ്ദിച്ചത്.   ഇന്നലെ വൈകുന്നേരം ബത്തേരി കോടതിക്ക് സമീപം ടൗണിൽ വെച്ചായിരുന്നു അക്രമം. മർദ്ദനമേറ്റ അഭിഭാഷക ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്‌കരിച്ചത്.  …

    Read More

      പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും

      തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ കായികമേളയിൽ നിന്ന് വിലക്കിയേക്കും. കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ വിദ്യാർഥികളാണ് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കായികമേളയിൽ പങ്കെടുത്തത്.   കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ടു അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്നും ഒഴിവാക്കിയിരുന്നു. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ…

      Read More

      കരാറുകാരൻ തറകെട്ടി മുങ്ങി; എട്ട് വർഷമായിട്ടും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ ഗോത്ര കുടുംബം

      സുൽത്താൻ ബത്തേരി: ഗോത്ര ഊരുകളിൽ വിവിധ പദ്ധതികളിലായി അനുവദിക്കുന്ന വീടുകളുടെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുന്നത് ഗോത്ര കുടുംബങ്ങൾക്ക് വലിയ ദുരിതമാകുന്നു. നൂൽപ്പഴ ഓടപ്പള്ളം കാട്ടുനായ്ക്ക ഊരിലെ വിധവയായ മാതിയും മക്കളും അടച്ചുറപ്പുള്ള ഒരു വീടിനായി അധികൃതരുടെ മുന്നിൽ അപേക്ഷയുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തിലേറെയായി. വീട് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ തറകെട്ടി മുങ്ങിയതോടെ ഈ കുടുംബം പ്ലാസ്റ്റിക് ഷീറ്റുകെട്ടിയ ഒറ്റമുറി കൂരയിലാണ് ദുരിതജീവിതം നയിക്കുന്നത്.   കാലപ്പഴക്കം കാരണം താമസിക്കാൻ കഴിയാതായ പഴയ വീടിന് പകരമായി പഞ്ചായത്തിൽ…

      Read More

      യാത്രയയപ്പ് നൽകി

      കൽപറ്റ: വയനാട്ടിൽ നിന്നു സ്ഥലം മാറിപ്പോകുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ഉമ്മർ, സുധാകരൻ, എൻഫോഴ്സ്മെൻ്റ് എം വി ഐമാരായ വിനീത്, സൈദാലിക്കുട്ടി എന്നിവർക്ക് വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പും വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ പ്രവർത്തനങ്ങൾ വീഡിയോ സഹിതം അന്താരാഷ്ട്ര സേഫ്റ്റി സെമിനാറിൽ അവതരിപ്പിച്ച് പ്രശംസയും ആദരവുകളും ഏറ്റുവാങ്ങിയ എൻഫോഴ്സ്മെൻ്റ് എ എം വി ഐ ടി.എ സുമേഷിനെ ആദരിക്കലും സംഘടിപ്പിച്ചു. കൽപറ്റ ആർ ടി ഒ ഓഫറസിൽ വയനാട് റോഡ് സേഫ്റ്റി ട്രയിനിങ്…

      Read More

      വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നാളെ ജില്ലയിൽ

      പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ ഇന്ന് (സെപ്റ്റംബര്‍ 28) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംയുക്ത യോഗത്തില്‍ മന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ജില്ലയ്ക്കാവശ്യമായ പ്രവര്‍ത്തങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ- സ്‌പെഷല്‍ എന്റിച്ച്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍…

      Read More

        സാമൂഹിക ഭദ്രതയ്ക്ക് കുടുംബം അനിവാര്യം: ഡോ. ഹുസൈൻ മടവൂർ

        മീനങ്ങാടി: കുടുംബ സംവിധാനത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയും ഒറ്റയായും സ്വതന്ത്രമായും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതുലോകത്ത് സാമൂഹിക ഭദ്രത തകരുകയാണെന്നും കുടുംബ സംസ്കാരം രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ കഴിയുമെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.   ‘പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ’ എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ വയനാട് ജില്ലാ കമ്മിറ്റി മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. എൻ….

        Read More