വോട്ടുറപ്പാക്കാന്‍ ബൈക്ക് റാലിയുമായി സ്വീപ് ടീം

    വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഫ്‌ലാഗ് ഓഫ് ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശമുയര്‍ത്തി മൂന്ന് നിയോജകമണ്ഡലങ്ങളിലും ബൈക്ക് റാലി പര്യടനം നടത്തി. പനമരം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബീനാച്ചിയിലും റാലിക്ക് സ്വീകരണം നല്‍കി. പനമരം ടൗണില്‍ നടന്ന സ്വീകരണ പരിപാടി…

    Read More

    പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കമായി; റൂഹി മെഹസാബ് ഖനി ഉദ്ഘാടനം ചെയ്തു

    കൽപ്പറ്റ : ഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പതിനൊന്നാം തണൽ നടന്നവരുടെ സംഗമം നടന്നു. പ്രകൃതി ദുരന്തങ്ങളായ ഉരുൾപൊട്ടൽ, മലയടിച്ചിൽ എന്നിവ തടയുന്നതിന് സഹായകരമായ ആൽമരം, നീർമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകൾ വയനാട് പുത്തുമല, ചൂരൽമല മേഖലകളിൽ നട്ടുപിടിപ്പിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയായ റൂഹി മെഹസാബ് ഖനി പുത്തുമലയിൽ അരയാൽ മരതൈ നട്ട് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായിരുന്നു….

    Read More

    താത്കാലിക പുനരധിവാസകാരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്

    സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്, വാടക വീടുകള്‍, ബന്ധു വീടുകളില്‍ താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ സ്‌പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കളക്ടര്‍ നോഡല്‍ ഓഫീസറായുള്ള യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം. സ്‌പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത്ത് നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തും. *ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക*…

    Read More

    കുട്ടികളിലെ ഇമ്മ്യൂണൈസേഷൻ: സാമൂഹ്യ കർമ്മപദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

      കൽപ്പറ്റ: ദേശീയ ഇമ്മ്യൂണൈസേഷൻ ദിനാചരണത്തിൻറെ ഭാഗമായി ആരോഗ്യവകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ കുറവുള്ള മേഖലകളിലെ പ്രദേശിക സാമൂഹിക പ്രവർത്തകർക്കും മത സാമൂഹ്യ നേതാക്കൾക്കും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വച്ച് സാമൂഹ്യ കർമ്മ പദ്ധതി രൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രാദേശിക സാമൂഹിക നേതൃത്വത്തിൻറെ ഇടപെടലുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൂർഷ ചേന്നോത്ത് അദ്ധ്യക്ഷത വഹിച്ച…

    Read More

    ഡൽഹി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി മാതൃകാപരം:ജുനൈദ് കൈപ്പാണി

    ന്യൂഡൽഹി: ദാരിദ്ര്യം ദുരിതത്തിലാഴ്ത്തിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ ത്വയ്ബ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി മാതൃകപരവും പ്രശംസനീയവുമാണെന്ന് സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.ത്വയ്ബ ഹെറിറ്റേജിന്റെ ഡൽഹിയിലെ കേന്ദ്ര ഓഫീസിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലായി നടത്തുന്ന നൂറുകണക്കിന് ത്വയ്ബ ട്രൈനിങ് സെന്ററുകളിലും ദരിദ്ര ഗ്രാമങ്ങളിലും ‘ഫുഡ്…

    Read More

    യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

    ബത്തേരി: യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍(യു.എഫ്.പി. എ) എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. യു.എഫ്.പി.എ അഖിലേന്ത്യ ചെയര്‍മാന്‍ എമിന്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍, സിബി തോമസ്, യു.സി.ഹുസൈന്‍, പി.എല്‍.വിപിന്‍, ജോബിന്‍, മോഹനന്‍ വാകേരി എന്നിവര്‍ പ്രസംഗിച്ചു. 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖര്‍ ക്ലാസെടുത്തു.

    Read More

      മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

      മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഗ്രന്ഥാലയം പ്രസിഡണ്ടായി പ്രവർത്തിച്ച മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം. എൻ ജനാർദ്ദനൻ,മുതിർന്ന വായനക്കാരായ ഗംഗാധരൻ നായർ, വസുമതി ഭാസ്കരൻ, പുതു തലമുറ വായനക്കാരൻ സനീഷ്, കവികളായ കെ….

      Read More

      സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, സിദ്ധാര്‍ഥന്റെ ഗതി വരുമോയെന്ന് ആശങ്ക, എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ജില്ലാ നേതാവ്

      കല്‍പ്പറ്റ: സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. എസ്എഫ്ഐ വയനാട് ജില്ലാ സെക്രട്ടറി ആദര്‍ശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടേയും നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്റെ സെക്രട്ടറി സായന്ത്. ഒക്ടോബര്‍ 12 ന് വൈകുന്നേരം പുല്‍പ്പള്ളി പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആദര്‍ശ്, എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ. വയനാട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്ന സാന്ദ്ര രവീന്ദ്രന്‍, എസ്എഫ്‌ഐ പുല്‍പ്പള്ളി ഏരിയ സെക്രട്ടറി…

      Read More

      കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു

      കോഴിക്കോട് :  കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന്…

      Read More

      ചുരം പാതയിലെ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്

      കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടർ കഴിഞ്ഞ ദിവസമാണ് ഓപ്പൺ ചെയ്തത്. നാലുപേർ പങ്കെടുത്ത ടെണ്ടർ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാർട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം…

      Read More