സിലിണ്ടർ കിട്ടാതാകുമോ; ഒക്ടോബർ ഒന്നുമുതൽ എൽപിജി ബുക്കിങ്ങിൽ മാറ്റം, ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഒക്ടോബർ ഒന്നുമുതൽ രാജ്യത്ത് സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്ക് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നുമുതൽ സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി റീഫില്ലുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കണം. അർഹരായവരിലേക്ക് സബ്‌സിഡി എത്തുന്നതിനും സബ്സിഡി സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുമാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അർഹരായ കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിലുള്ള എൽപിജി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഒന്നിലധികം കണക്ഷനുകളോ അർഹതയില്ലാത്ത കണക്ഷനുകളോ ഒഴിവാക്കുന്നതിനുമാണ്…
