ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് മാര്‍ച്ച് നാളെ
കല്‍പ്പറ്റ: ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ നാളെ ജില്ലാ ഡി.എം.ഒ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. പാവപ്പെട്ട അനേകായിരം പേര്‍ ആശ്രയിക്കുന്ന ആശുപത്രികള്‍ സര്‍ക്കാറിന്റെ അനാസ്ഥകാരണം വലിയ ദുരിതത്തിലാണിന്ന്. ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ് ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ അറിയിച്ചു. മരുന്ന് വിതരണ കമ്പനികള്‍ക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാല്‍…
