അമ്പലവയൽ പഞ്ചായത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു
അമ്പലവയൽ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തീരാജ് മന്ത്രാലയം വിവിധ പരുപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃക സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്തായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ മഹിളാ ഗ്രാമ സഭ സംഘടിപ്പിച്ചു. മഹിള സഭയുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ…
