കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; 14-കാരനെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടി

    കണിയാമ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരന് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. കണിയാമ്പറ്റ സ്വദേശിയായ 14-വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.   മുട്ടിൽ ഡബ്ല്യു.എം.ഒ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫിസ് റോഡിന് സമീപത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. കുട്ടിയെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു.   പ്രാണരക്ഷാർത്ഥം ഓടി വീട്ടിലെത്തിയ കുട്ടിയെ കൽപ്പറ്റ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കമ്പളക്കാട്…

    Read More

      കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും: മന്ത്രി ടി സിദ്ദീഖ്

      കൽപ്പറ്റ : പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.   ദുരിതബാധിതരായ കുട്ടികളുടെ തുടര്‍പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ത്രിതല…

      Read More

        വിവാദങ്ങൾക്കൊടുവിൽ വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു

        കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി. നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന.   കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിജയന്റെ കുടുംബം അപ്പച്ചനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ, പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അപ്പച്ചൻ നടത്തിയ ചില പരാമർശങ്ങളും നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി.   പ്രിയങ്കാ ഗാന്ധിയുടെ…

        Read More

        കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

        പുൽപ്പള്ളി:കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടപ്പള്ളികുന്നിന് സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരിക്കേറ്റാണ് ആന ചരിഞ്ഞത്. ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കൊമ്പിൻ്റെ കുത്തേറ്റ പാടുകളുണ്ട് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം കർണാട‌ക വനമേഖലയോട് ചേർന്ന പുഴ യോരത്താണ് ആനയുടെ ജഡം. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയുള്ള ചെരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.കേരള കർണാടക വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

        Read More

        കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം: കേരള കർഷക സംഘം

        അമ്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സമ്മേളനം…

        Read More

        പേരാമ്പ്ര എംഡിഎംഎ കേസ്; മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ

        പേരാമ്പ്ര: വാല്യക്കോട് വച്ച് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ. വടകര വൈക്കിലിശ്ശേരി സ്വദേശി ചാലിൽ അനസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തസ്നിമുമായി ചേർന്ന് ലക്ഷങ്ങളുടെ ഇടപാടാണ് അനസ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി.   കഴിഞ്ഞമാസമാണ് വാല്യക്കോട് വച്ച് പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് തസ്നിം, സിറാജ്, എന്നിവരും ഒരു ബാംഗ്ലൂർ സ്വദേശിയും അറസ്റ്റിലായത്. മൂവരിൽ നിന്നുമായി 51 ഗ്രാമിലധികം എംഡിഎംഎയും എട്ടര ലക്ഷം രൂപയും പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ…

        Read More

        പോസ്റ്റർ പ്രകാശനം ചെയ്തു

        കൽപ്പറ്റ: മെയ് 29, 30 തീയതികളിൽ കൽപ്പറ്റ ഗവ. ഐ.ടി.ഐ യിൽ നടക്കുന്ന Spectrum Jobfair 2025-ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ സ്കിൽ കമ്മറ്റി കൺവീനറുമായ എം.പ്രസാദൻ നിർവഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത്, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ്, DCIP പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി.ഐ വിജയിച്ചവർക്കും ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം

        Read More

        ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നതായി ആരോപണം

        വെള്ളമുണ്ട: വെള്ളമുണ്ട മുണ്ടക്കൽ എച്ച് എസ് റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ റോഡ് തകർന്നതായി ആരോപണം.ജില്ലാ പഞ്ചായത്ത് അനുവധിച്ച 17 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും ഓവുചാലും നിർമ്മിച്ചത്.ജൂലൈ 30 ന് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നതിൽ അഴിമതിയുണ്ടെന്നും അരോപണമുയരുന്നുണ്ട്.

        Read More

          ആന്റിബയോട്ടിക് സാക്ഷര കേരളം: ജില്ലയില്‍ കുടുംബശ്രീ  മുഖേന എ.എം.ആര്‍ ബോധവത്കരണം

          ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ ആന്‍സി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു.   ജില്ലയിലെ 520 എ.ഡി.എസുകളിലും എ.എം.ആര്‍ ബോധവത്കരണ പരിപാടി നടത്താന്‍ പദ്ധതി രൂപീകരിച്ചു. ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണത്തിനായി തയാറാക്കിയ എ.എം.ആര്‍ ലീഫ്‌ലെറ്റ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓ…

          Read More

            റേഷൻ വിതരണം മുടങ്ങാതിരിക്കാൻ നടപടി; ഇ-പോസ് മെഷീൻ തകരാറുകൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

            തിരുവനന്തപുരം: റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിൽ നേരിയ തടസ്സങ്ങൾ ഉണ്ടാകുന്നത് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി. ഈ നിർദ്ദേശം ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയതാണ്. ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിലെ തടസ്സങ്ങളെക്കുറിച്ച് സമർപ്പിച്ച പരാതിയെ തുടർന്ന് നടപടി കൈക്കൊള്ളുകയായിരുന്നു. പൊതുവിതരണ – ഉപഭോക്തൃ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ, റേഷൻ ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി. അപ്ഡേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ റേഷൻ വിതരണം തടസ്സപ്പെടുത്തിയതായി വ്യക്തമാക്കുന്നു.   റേഷൻ വിതരണം സുഗമമാക്കാൻ കൂടുതൽ ദിവസങ്ങൾ…

            Read More