”തിരികെ” പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

”തിരികെ” പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.* മാനന്തവാടി : ഗവ. ജി.യു.പി സ്ക്കൂള്‍ 91- 97 ബാച്ച് വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ”തിരികെ” എന്ന പേരില്‍ സംഘടിപ്പിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമുളള കൂടിച്ചേരലിന് അക്കാലത്തെ അധ്യാപകരും സന്നിഹിതരായിരുന്നു. അധ്യാപകര്‍ക്ക് ആദരമര്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു. സംഗമത്തിന്റെ ഉദ്ഘാടനം ബേബി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പതിനൊന്നോളം അധ്യാപകരും നാല്‍പ്പതിലേറെ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. സ്ക്കൂളിന് ബാച്ചിന്റെ വകയായി ശുചീകരണ യന്ത്രം സമ്മാനിക്കുകയും ചെയ്തു

Read More

    തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത് വിസ്മയം; 100ലധികം സീറ്റുകള്‍ നേടി വിജയിക്കും: വി ഡി സതീശന്‍ 

    കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത് വിസ്മയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. ദേശീയ നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കും. അതില്‍ ആരും പിണങ്ങുകയോ പരിഭവം കാണിക്കുകയോ ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നമുക്കൊപ്പം ഇല്ലാതിരുന്ന നൂറുകണക്കിന്…

    Read More

      കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും

      മീനങ്ങാടി: പഴുപ്പത്തൂർ അരിവയൽ തെരക്കാട്ടു വയലിൽ വീട്ടിൽ രാജേഷ് @ഉണ്ണി (43)യെയാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (1) ജഡ്ജ് പി.സൈദലവി ശിക്ഷിച്ചത്. ഐ.പി.സി ആക്ടിലെ 307 പ്രകാരം വധശ്രമത്തിന് 10 വർഷവും, 326 പ്രകാരം മാരകായുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് 7 വർഷവും കൂടാതെ 50000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.   2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരിവയലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളെ…

      Read More

        വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

        വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. യുവാവിന് പരിചയമുള്ള 21 പേരടക്കം ആകെ 51 ആളുകളെ ഒമാനിലെ അൽ ഐൻ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാം എന്ന പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്. തുടർന്ന്, വിദേശത്തേക്ക് മുങ്ങിയ ഇവർക്കെതിരെ ലുക്ക്…

        Read More

          “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ”കായിക താരങ്ങൾക്ക് കിറ്റുകൾ നൽകി.

          പനമരം:.ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിലെ കായികതാരങ്ങൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പനമരം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി വിജയി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാജഹാൻ കോവ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ്…

          Read More

          പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, ജൂൺ മൂന്ന് മുതൽ പ്രവേശനം, വിശദാംശങ്ങൾ

          തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതനുസരിച്ച് ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്മെന്റ്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട…

          Read More

          സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വയനാട്ടിൽ ഓറഞ്ച് അലർട്ട്.

          കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

          Read More

          അൽ ബിർ കലാരവം അത് ലറ്റിക് ഫീസ്റ്റ സമാപിച്ചു

          തരുവണ: വീ കേർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ നടന്ന കലാരവം കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന അത് ലറ്റിക്ക് ഫീസ്റ്റ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി. സീനിയർ സിവിൽ പോലീസ് ഓഫീസറും കായിക പരിശീലകനുമായ അബ്‌ദു റഹീം ഉൽഘാടനം ചെയ്തു. കുരുന്നു പ്രായങ്ങളിൽ തന്നെ കായിക മത്സരങ്ങളിലും മറ്റും പ്രചോദനം നൽകി മുന്നേറുന്ന അൽബിർ സ്കൂൾ മാതൃകാപരമാണെന്നും അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് വരുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള അൽ ബിർ പ്രീ സ്കൂൾ സംവിധാനം നാടിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു….

          Read More

            കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃഷി വകുപ്പ് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തണം: പി.കെ. എ.അസീസ്

            കൽപ്പറ്റ: കൃഷി വകുപ്പ് നടപ്പാക്കുന്ന നൂറു ദിന പരിപാടിയിൽ മുൻ സർക്കാരിന്റെ കാലത്ത് കൃഷിക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക വിതരണം കൂടി ഉൾപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 2021 മുതലുള്ള പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നഷ്ട പരിഹാരം 90 കോടിയോളം കർഷകർക്ക് ലഭിക്കാനുണ്ട്. കാർഷിക കടാശ്വാസ കമ്മീഷന്റെ അവാർഡ് പ്രകാരം നൂറുകണക്കിന് കർഷകർ അവരുടെ വിഹിതം ബേങ്കുകളിൽ അടച്ചിട്ടും ബേങ്കുകൾക്ക് സർക്കാർ വിഹിതം നൽകാത്തതിനാൽ…

            Read More

              പ്രായം പ്രശ്നമല്ല; നാടൻപാട്ട് പരിശീലിയ്ക്കാം

              കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാനവ്യാപന വിഭാഗത്തിൻ്റെ ‘ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും സഹകരണത്തോടെ ചെമ്പട്ടി വായനശാലയിൽ  നാടൻ പാട്ട് പരിശീലനം തുടങ്ങി. കേരള സർക്കാർ സാംസ്കാരിക വകുപ്പും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായിട്ടാണ് പരിശീലനം ചെമ്പട്ടി ട്രൈബൽ ലൈബ്രറിയിൽ ആരംഭിച്ചത്. നാടൻപാട്ട് പരിശീലക ദിയ വി കെ യുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. പ്രായഭേദമന്യേ സൗജന്യമായാണ് പരിശീലനം. 15 വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യപരിശീലനപരിപാടിയിൽ ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ, ബാലവേദി…

              Read More