കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി

കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത്‌ മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്, കല്പറ്റ…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും; എം എൽ എ അഡ്വ. ടി സിദ്ധിഖ്

കൽപ്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് എം ൽ എ അഡ്വ. ടി സിദ്ധിഖ്. നിയോജകമണ്ഡലത്തിൽ 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു ഡി എഫ് മികച്ച വിജയം നേടി ഭരണം നേടും. ചുരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കുള്ള വാടക കുടിശ്ശിക മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്, ദുരിതബാധിതരുടെ ജീവനോപാദിക്കുള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ടൗൺഷിപ്പ് ഭൂമിയായ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെയും, തൊഴിലാളികൾക്കുള്ള…

Read More

മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു

മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു സുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു. ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി. ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്…

Read More

    കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്.

    മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്.   ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബോർഡ് സെൽവന്റെ മുഖത്തടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നിർത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാർത്ഥികൾ ബഹളം വെച്ചതിനെ തുടർന്നാണ് നിർത്തിയത്. തുടർന്ന് ഡ്രൈവർ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു….

    Read More

      ത്രിദിന ദേശീയ സെമിനാർ സമാപിച്ചു.

      “ആദിവാസി സ്വയം നിർണയ ആശയങ്ങൾ; പരസ്പരബന്ധവും ഉപജീവനത്തിലെ സ്വയം പര്യാപ്തതയും” എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളേജിൽ ത്രിദിന ദേശീയ സെമിനാർ 2026 ഫെബ്രുവരി 11 – 13 വരെ നടത്തപ്പെട്ടു. ശ്രീ. ഐ. സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാമരാജനഗർ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കമ്മീഷണറുമായ ശ്രീരൂപ IAS പ്രബന്ധ സാരാംശ സമാഹാരം (Book of Abstracts) പ്രകാശനം ചെയ്തു. ഗോത്ര പഠന മേഖലയിലെ പ്രമുഖ പണ്ഡിതനായ പ്രൊഫ. വിർജീനിയസ് ഖാക്ക…

      Read More

        വിദ്യാലയാങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് വിദ്യാർഥികൾ

        ബത്തേരി:- കേരള സർക്കാരിന്റെ തൂഫാൻ 2026 – ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിഅസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാർദ്ധം -2026 എന്ന പേരിൽ സുൽത്താൻബത്തേരി പഴയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എം നിർവഹിച്ചു. സുൽത്താൻബത്തേരി പോലീസ് ഓഫീസർ അഖിൽ മുഖ്യ സന്ദേശം നൽകി.ലഹരിയിലേക്ക് ഒഴുകി തീരാനുള്ളതല്ല പുതു…

        Read More

          സൈബർ സുരക്ഷയും സാമ്പത്തിക സാക്ഷരതയും – സെമിനാർ നടത്തി

          നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ സ്റ്റുഡൻ്റ് ഹബിൻ്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ, സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. കനറാ ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർ സിന്ധു, സൈബർ സുരക്ഷാ പരിശീലകൻ അധിൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ ജീവൻ ജോൺസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.നിഷ, ട്രെയിനീസ് കൗൺസിൽ ചെയർപേഴ്സൺ അനുഷ.വി.എ തുടങ്ങിയവർ സംസാരിച്ചു.

          Read More

          ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായ കുട്ടികളെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു

          പുൽപ്പള്ളി : മലയാള മനോരമയും, സാൻ്റാമോണിക്കയും ചേർന്ന് നടത്തിയ റീഡ് അൻ്റ് വിൻമെഗാ ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന പെരിക്കല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അൻസഫ് അമാൻ എ. എസ്, ആസിം ഇഷാൻ.എ .സ് എന്നിവരെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു. പ്രധാന അധ്യാപകൻ ഷാജി പുൽപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൗരസമിതി ചെയർമാൻമാരായ ജോസ് നെല്ലേടം , കലേഷ് പി എസ് എന്നിവർ ചേർന്ന് മെമൻ്റൊയും, ക്യാഷ് പ്രൈസും…

          Read More

          ആരോഗ്യ വകുപ്പിന് വയനാട്ടിൽ ആസ്ഥാന മന്ദിരമില്ല : റീത്ത് വെച്ച് പ്രതിഷേതവുമായി യൂത്ത് കോൺഗ്രസ്‌

          മാനന്തവാടി: വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ്‌ ഓഫീസ് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റുവാനും പുതിയ കെട്ടിടം പണിയുവാനും ഉമ്മൻ‌ചാണ്ടി മന്ത്രിസഭാ കാലഘട്ടത്തിൽ തുക വെക്കുകയും, പിന്നീട് മാറി മാറി വന്ന ഇടത്പക്ഷ സർക്കാർ രാഷ്ട്രീയ ദുർവിനിയോഗത്തിന്റെ ഭാഗമായികൊണ്ട് പല കാരണങ്ങൾ പറഞ്ഞ് കാരണമില്ലാതെ നീട്ടികൊണ്ട് പോവുകയാണ്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടം ഉപയോഗ യോഗ്യമല്ല എന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.ഇതേ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജില്ലാ ആസ്ഥാനം സമീപത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ച കെട്ടിടത്തിലേക്ക്…

          Read More

            വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം; ഒമാക് പ്രതിഷേധിച്ചു

            കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.   ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ…

            Read More