കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും

കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ ഒരു ആന കാറിനു നേരെ ഓടിയടുത്തത്. ആനയുടെ ശ്രദ്ധ പാളിയ സമയത്ത് വാഹനം ഓടിച്ച് മാറ്റിയതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

    നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള 24 മണിക്കൂറും എംസിഎംസിയുടെ നിരീക്ഷണത്തിലാണ്. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ…

    Read More

    മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

    മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, നൊവേനയും സെമിത്തേരി സന്ദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് കാര്‍മികനായി. നാളെ വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ. ജെയ്സൺ കാഞ്ഞിരംപാറയിലും, തുടർന്ന് ലൂർദ് നഗറിലേക്ക് തിരുനാൾ പ്രദക്ഷിണവും…

    Read More

    സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും…

    Read More

    സ്നേഹവിരുന്നും പുസ്തകപ്രകാശനവും നടത്തി

    മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വച്ചു പുസ്തകപ്രകാശനവും സ്നേഹവിരുന്നും നടത്തി,മാനന്തവാടി എരുമത്തെരുവിലെ A2 RESTAURANT ഉം വയനാട് മണിനാദം മ്യൂസിക് ബാൻഡും ചേർന്നൊരുക്കിയ സ്നേഹവിരുന്നിൽ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി, ജാഷി വയനാടിന്റെ “പോസ്റ്റ്‌മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ അനാഥമന്ദിരത്തിൽ വച്ചു സിസ്റ്റർ നിഷ സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു

    Read More

      എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

      കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ ഉമർ അബ്ദുസ്സലാം ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.   മാറുന്ന ലോകത്ത് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കാൻ നിരന്തരമായ അറിവ് പുതുക്കലും സ്വയം നവീകരിക്കലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . “പുതിയ അറിവുകൾ പഠിക്കാനും കഴിവുകൾ…

      Read More

      എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍

      കല്‍പറ്റ:  കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ 50 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിലായി. മൈസൂരില്‍ നിന്ന് വന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനായ കോഴിക്കോട് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി ശ്രീജീഷ് .കെ (47) നെയാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എം.ഡി.എം.എ. സംഘത്തില്‍ പ്രിവന്റീവ്  ഓഫീസര്‍മാരായ ജോണി. കെ, ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനുപ് കെ.എസ്,…

      Read More

        സംസ്ഥാനത്ത് ഡിസ്‌കൗണ്ട് വിലയില്‍ സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 5,120 രൂപയുടെ കുറവ്, ആഗോള വിപണി ഇനി കെവിന്‍ വാര്‍ഷിനും പശ്ചിമേഷ്യയ്ക്കുമൊപ്പം

        സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി.   തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായിരിക്കുന്നത് 5,120 രൂപയുടെ കുറവാണ്.   ചെറുകാരറ്റുകളുടെ വിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,315 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 55 രൂപ…

        Read More

          ജുനൈദ് കൈപ്പാണിയെ ആദരിച്ചു

          മാനന്തവാടി:തദ്ദേശസംവിധാനവുമായി ബന്ധപ്പെട്ട അക്കാഡമിക് മേഖലകളിൽ നൽകിയ സംഭാവനകൾ മുൻ നിർത്തി വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുൻ ചെയർമാനായ ജുനൈദ് കൈപ്പാണിയെ ന്യൂറോനെറ്റ് ആദരിച്ചു. അധികാരവികേന്ദ്രീകരണവും ഗ്രാമീണ ആസൂത്രണവുമായി ബന്ധപ്പെട്ട് മൗലികമായ നിരീക്ഷണങ്ങൾ മൂന്നോട്ട് വെക്കുന്ന വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥത്തിന്റെ കർത്താവുകൂടിയായ ജുനൈദ് കൈപ്പാണിയുടെ പൊതുരംഗത്തെ ക്രിയാത്മക സാന്നിധ്യം ശ്രദ്ധേയമാണ്. സംസ്ഥാന തലത്തിൽ ന്യൂമറിക്കൽ സ്റ്റഡീസിൽ പരിശീലനം നൽകുന്ന പ്രമുഖ സ്ഥാപനമാണ് ന്യൂറോ നെറ്റ്. നാലാംമൈൽ ജ്യോതിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിജു പച്ചിരിയൻ…

          Read More

            തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

            കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട് എസ്.പിയായി മാറ്റം ലഭിച്ചത്. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി സ്ഥലം മാറ്റിയുമാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് അരുണ്‍ കെ പവിത്രന്‍

            Read More