തോട്ടാമൂല സെന്റ് കുര്യാക്കോസ് പള്ളിയിൽ വിശുദ്ധ മൂറോൻ അഭിഷേകം ഭക്തിനിർഭരമായി നടന്നു

    സുൽത്താൻ ബത്തേരി/തോട്ടാമൂല: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്. വെള്ളിയാഴ്ച വൈകിട്ട് 4.30-ഓടെ പള്ളിയിലെത്തിയ മെത്രാപ്പോലീത്തമാർക്ക് ഇടവകാംഗങ്ങൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് നടന്ന കൊടിമര സമർപ്പണത്തിനും കൊടിയേറ്റത്തിനും ശേഷം, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നിർവ്വഹിക്കപ്പെട്ടു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രധാന ചടങ്ങായ വിശുദ്ധ മൂറോനഭിഷേക…

    Read More

    വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി.

    വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ…

    Read More

    അർഹതയ്ക്ക് ഒരു അംഗീകാരം; വിദ്യാർത്ഥികളെ ആദരിച്ചു.

    മാനന്തവാടി : വയനാട്ടിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ competitor Group of Institution പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെത്തി ആദരവ് ഏറ്റുവാങ്ങി.. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷ വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഉമ മാധവി സ്വാഗതം ആശംസിച്ചു. മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.. ജർമൻ യൂണിവേഴ്സിറ്റി പ്രതിനിധികളായ Dr Reis Mulita, ligle kikija യും വിദ്യാഭ്യാസ നിരൂപകൻ ആസിഫ്…

    Read More

    ശിശുദിനാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

    കല്‍പ്പറ്റ: ശിശുദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവബംര്‍ 14 ന് പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വ്വഹിക്കും. കളരി പരിശീലകന്‍ ജയിന്‍ സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സെടുക്കും. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ് സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മുകാഭിനയം നടത്തും. ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സരം, ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

    Read More

    ദുരന്ത ബാധിതർക്കായി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

    കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ്. അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി….

    Read More

      വയനാട് മെഡിക്കൽ കോളേജ്: നിർദ്ദിഷ്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു

      മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാനന്തവാടി കുഴിനിലത്തെ സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലുകൾക്കായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. സന്ദർശന വേളയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ഈ സന്ദർശനം സഹായകരമാകും.

      Read More

      ലീസ് കര്‍ഷക സമരസമിതി കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി.

      കല്‍പ്പറ്റ: ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി. തലമുറകളായി കൈവശം വച്ചു വരുന്ന ഭൂമിക്ക് പട്ടയം നല്‍കാതിരിക്കുകയും, ഇരുപത്തൊന്നു വര്‍ഷത്തോളമായി ലീസ് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും, എട്ട് വര്‍ഷത്തോളമായി ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ലീസ് കര്‍ഷകര്‍ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കണമെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി…

      Read More

        മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു

        കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദിഖ്, ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് റ്റി ജെ ഐസക്, എ ഐ സി സി മെമ്പർ എൻ ഡി അപ്പച്ചൻ, പി കെ ജയലക്ഷ്മി,പി പി ആലി ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജിനി തോമസ്…

        Read More

          മീനങ്ങാടിയിൽ ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

          മീനങ്ങാടി: മീനങ്ങാടി 53-ൽ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) ആണ് മരിച്ചത്.   കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ ബുള്ളറ്റ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

          Read More

          പാസിംഗ് ഔട്ട് പരേഡ് നടത്തി.

          മാനന്തവാടി: വയനാട് ജില്ല എസ് പി സി സഹവാസ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി കേഡറ്റുകളുടെപാസിംഗ് ഔട്ട്പരേഡ് നടത്തി. ജില്ല പോലീസ് മേധാവി തബോഷ് ബസുമതാരി ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു .ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ,DNO സജീവ് TN ,DYSP വിശ്വംഭരൻ VK തുടങ്ങിയവർ പങ്കെടുത്തു.

          Read More