ഭിന്നശേഷി ദിനാചരണം നടത്തി

കൽപറ്റ: എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി ദിനാചാരണം നടത്തി. കുട്ടികൾക്കു ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാനാധ്യാപകൻ കൃഷ്ണകുമാർ മാസ്റ്റർ ബിഗ് ക്യാൻവാസ് ഉദ്ഘാടനം നടത്തി. അധ്യാപകർ, കുട്ടികൾ എന്നിവരും ബിഗ്കാൻവസിൽ അവരുടെ സന്ദേശങ്ങൾ എഴുതി. കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു.

Read More

    ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം: ടി. സിദ്ധിഖ് എം.എല്‍.എ.

    കല്‍പ്പറ്റ: 2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരല്‍മലമുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെ എല്ലാ വായ്പകളും അടിയന്തിരമായി എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി. ദുരന്തത്തില്‍ 10, 11, 12 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ ഗുരുതരമായ സാമ്പത്തിക…

    Read More

    മൂലങ്കാവിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി 3 ഡ്രൈവർമാർക്ക് പരിക്ക്

    ബത്തേരി : സുൽത്താൻ ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ കളിൽ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവർമാർക്ക് പരി ക്കേറ്റു. വിൽസൺ (53), ബഷീർ (55), ജോയി (54) എന്നി വർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോ ടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും, വിൽസനെ…

    Read More

    കടുവ കുഞ്ഞുങ്ങൾ ചത്തത് മുതിർന്ന കടുവയുടെ ആക്രമണത്തിൽ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    കൽപ്പറ്റ: കുറിച്യാട് മായക്കൊല്ലിയിൽ ഇന്നലെ ചത്തനിലയിൽ കണ്ടെത്തിയ കടുവകുഞ്ഞുങ്ങളുടെ മരണകാരണം മുതിർന്ന കടുവയുടെ ആക്രമണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ് പ്രായമുള്ള ആൺകടുവ കുഞ്ഞിനെയും പെൺകടുവ കുഞ്ഞിനെയും ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കടുവകുഞ്ഞുങ്ങൾക്ക് കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. പെൺ കടുവകുഞ്ഞിന് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുറിവുണ്ടായിരുന്നു. ആൺ കടുവകുഞ്ഞിൻ്റെ നട്ടെല്ലിനും പെൺകടുവ കുഞ്ഞിൻ്റെ തലയോട്ടിക്കും തലച്ചോറിനും പരിക്ക് പറ്റിയതാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ പ്രാഥമികമായി പറയുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇണചേരൽ സമയത്ത് മുതിർന്ന കടുവകൾ കടുവകുഞ്ഞുങ്ങളെ ആക്രമിക്കുന്നത്…

    Read More

      സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം: കര്‍മസേന അംഗങ്ങളുടെ പരിശീലനത്തിന് തുടക്കം

      കൽപ്പറ്റ: സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കര്‍മസേന അംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ ദ്വിദിന പരിശീലന പരിപാടിയാണ് കളക്ടറേറ്റ് എ.പി.ജെ ഹാളിലും മാനന്തവാടി ബ്ലോക്ക് ഹാളിലുമായി ആരംഭിച്ചത്. ഡെപ്യൂട്ടി കളക്ടറും നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഇ. സുരേഷ് ബാബു പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു   നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും…

      Read More

      തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ബെദിയാട്ട’ ചളിയുത്സവം സംഘടിപ്പിച്ചു

      കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ‘ബെദിയാട്ട’ ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്. പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്‌കാരവും തൊട്ടറിയാനും, തദ്ദേശീയ വിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ…

      Read More

        മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ വിവിധ ആദിവാസി ദളിത് സംഘടനകൾ തീരുമാനിച്ചു

        മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ വിവിധ ആദിവാസി ദളിത് സംഘടനകൾ തീരുമാനിച്ചു വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി-ദളിത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുള്ള, പണിയ സമുദായത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് വയനാട് ജില്ല, ആദിവാസി കൂട്ടായ്മയുടെ നേതാക്കൾ പ്രസ്താവിച്ചു. ആദിവാസി വനിതാ പ്രസ്ഥാനം,ആദിവാസി ഗോത്ര മഹാസഭ, പണിയ സമാജം, കാട്ടുനായകൻ-അടിയൻ-പണിയൻ-വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി, ആദിവാസി ക്ഷേമ സംഘം,ആദിശക്തി സമ്മർ സ്കൂൾ, മുത്തങ്ങ പുനരധിവാസ സമിതി,വിവിധ പണിയ സമുദായ സംഘടനകൾ, പട്ടികജാതി സമാജ…

        Read More

          മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്

          കല്‍പ്പറ്റ: മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു.   അബ്ദുല്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 പ്രതികളാണ് കുറ്റക്കാര്‍. ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 23 മുതല്‍ 57 വരെയുള്ള പ്രതികള്‍ നിരപരാധികളാണെന്നും കോടതി പറഞ്ഞു. വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് വിധി…

          Read More

          ജന്മദിന സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

          കൽപ്പറ്റ: കൽപ്പറ്റ, എച്ച്.ഐ. എം. സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനിയായ റൈസ. പി എന്ന കുട്ടി തൻ്റെ ജന്മദിനത്തിന് സമ്മാനങ്ങൾ വാങ്ങാനുള്ള ചെലവിലേക്കായി രക്ഷിതാക്കൾ മാറ്റി വെച്ച പത്തായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് മുണ്ടക്കൈ ദുരന്ത വാർത്തകൾ കണ്ട റൈസ സ്വയം എടുത്ത തീരുമാനമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. വയനാട് ജില്ലാ കളക്ടർ മേഘശ്രീ അവർകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ, കെ.എ.എസ് സാന്നിധ്യത്തിലാണ് തുക കൈമാറിയത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികക്കും…

          Read More

          വന്യജീവി ആക്രമണം; റിപ്പോര്‍ട്ട് തേടി പട്ടികജാതി ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ റിപ്പോര്‍ട്ട്

          കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ എസ്.റ്റി സമുദായക്കാരിയായ രാധ ജനുവരിയില്‍ കടുവ ആക്രമണത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ലഭിച്ച പരാതിയിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. വയനാട് വന അതിര്‍ത്തിയിലെ ജനസഞ്ചാര മേഖലയില്‍ വന്യജീവി ആക്രമണം തടയുവാന്‍ മതിയായ സുരക്ഷ ഒരുക്കുവാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നപരാതിയില്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.എസ് റ്റി,എസ് സി സമുദായക്കാര്‍ ഭൂരിപക്ഷമുള്ള മേഖലയില്‍ വേണ്ടത്ര ജാഗ്രത കാണിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയിലുണ്ട്.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ്…

          Read More