യൂത്ത് കോൺഗ്രസ് ലൈറ്റ് മാർച്ച് നടത്തി

മാനന്തവാടി: ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ കേരള ഗവൺമെൻറിന്റെ കണ്ണ് തുറപ്പിക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ എസ് ഇ ബി ഓഫീസിലേക്ക് ലൈറ്റ് മാർച്ച് നടത്തി.കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അടിക്കടിയാണ് പിണറായി സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിട്ടുള്ളത്.നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതി മുട്ടുന്ന ജനങ്ങളുടെ മേൽ ഏറ്റ ഇരുട്ടടിയാണ് അമിത വൈദ്യുതി ചാർജെന്നും യൂത്ത് കോൺഗ്രസ് കുററപ്പെടുത്തി.സാധാരണക്കാരന് ഓഫിസിൽ നൽകേണ്ടുന്ന എല്ലാ അപേക്ഷകളും ഓൺ ലൈൻ വഴി ആക്കിയതിന്…

Read More

മുണ്ടക്കൈ ഉപജീവന പ്രവർത്തനം -അപ്പാരൽ പാർക്ക്‌ കൺസോർഷ്യം രൂപീകരിച്ചു.

കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരിൽ അപ്പാരൽ മേഖലയിൽ സംരഭം ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ യുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ എന്ന പേരിൽ അപ്പാരൽ പാർക്ക്‌ രൂപീകരിച്ചു. എം എസ് എസ് ആർ എഫിൽ നിന്നും ബാഗ് നിർമാണത്തിൽ വിദഗ്ദ പരിശീലനം നേടിയ 30 പേരെ ഉൾപെടുത്തിയാണ് കൺസോർഷ്യം രൂപീകരിച്ചത്. കൺസോർഷ്യത്തിന്റെ ഘടന, പ്രവർത്തന രീതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ,…

Read More

മഡ് ഫുട്ബോൾ മത്സരം നടത്തി

കൂടൽ കടവിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ മഡ് ഫുട്ബോൾ മത്സരം മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്, മഡ് സ്ലൈഡേഴ്സ് എന്നീ നാല് ടീമുകൾ ആയിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ചെളിയും വെള്ളവും നിറഞ്ഞ വയലിൽ വീറും വാശിയുമായുള്ള പോരാട്ടം ഇടയ്ക്കിടെ പെയ്ത മഴയുമായി മഡ് ഫുട്ബോൾ മത്സരം ആവേശം നിറഞ്ഞതാക്കി…

Read More

    വിദ്യാലയാങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് വിദ്യാർഥികൾ

    ബത്തേരി:- കേരള സർക്കാരിന്റെ തൂഫാൻ 2026 – ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിഅസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാർദ്ധം -2026 എന്ന പേരിൽ സുൽത്താൻബത്തേരി പഴയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എം നിർവഹിച്ചു. സുൽത്താൻബത്തേരി പോലീസ് ഓഫീസർ അഖിൽ മുഖ്യ സന്ദേശം നൽകി.ലഹരിയിലേക്ക് ഒഴുകി തീരാനുള്ളതല്ല പുതു…

    Read More

    വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു

    കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ ജനകീയസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര പുരയിട കൃഷി വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു.കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും പ്രോത്സാപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 75 ശതമാനം സബ്സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ വസന്ത, പി.എസ്….

    Read More

    തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ

    തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ കണ്ടു. കൊല്ലിയിൽ സന്തോഷ് എന്ന വ്യക്തിയുടെ വീടിനു സമീപത്താണ് രാത്രി കടുവ എത്തിയത് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വീട്ടുകാർ കടുവയെ കാണുകയായിരുന്നു തൊട്ടടുത്ത വെച്ച ക്യാമറ ട്രാപ്പിലും കടുവയുടെ ദൃശ്യം പതിഞ്ഞു. സ്ഥലത്ത് രാത്രി മുതൽ വനംവകുപ്പ് ക്യാമ്പ് ചെയ്ത് വരുന്നുണ്ട് .വനംവകുപ്പിന്റെ ഡാറ്റയിൽ പെടാത്ത കടുവയാണ് പ്രദേശത്തുള്ളതെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു ദൃശ്യങ്ങളിൽ കടുവ പൂർണ ആരോഗ്യവാൻ ആണെന്ന് വനം വകുപ്പ്

    Read More

      മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

      കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൻ വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആനുകൂല്യങ്ങളും കൂടിശിക ആക്കിയ സർക്കാർ. പിടിച്ച് നിൽക്കാൻ ലോൺ എടുത്ത ജീവനക്കാരുടെ റിക്കവറിയുടെ 2 ശതമാനം കമ്മിഷൻ പിരിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.. ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി…

      Read More

        വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

        കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട വയനാട് ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങ് കളക്ടർ ഡി. ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ., ജില്ല വിദ്യാഭ്യാസ ഓഫീസർ സി. വി. മൻമോഹൻ കെ.എ.എസ്., എ.ഇ.ഒ മാരായ ഷിജിത ബി. ജെ.,…

        Read More

        കഞ്ചായുമായി യുവാക്കൾ പിടിയിൽ

        തിരുനെല്ലി: അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

        Read More

        വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടി

        കൽപ്പറ്റ : ജില്ലയിലെ വികസനം,ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജില്ലയുടെ വികസനം, വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, മത്സര പരീക്ഷ തയ്യാറെടുപ്പുക്കള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ക്രിയാത്മകമായ ചര്‍ച്ചയാണ് വിദ്യാര്‍ഥികളും ജില്ലാ കളക്ടറും തമ്മില്‍ നടത്തിയത്….

        Read More