കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണം; ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി പിരിച്ചുവിട്ട 3055 എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന ഉത്തരവുമായി വ്യവസായ ട്രിബ്യൂണൽ. നടപടികൾ നാലാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിർദ്ദേശം. 2018ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എം പാനൽ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.

     

    ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.

     

    3055 എംപാനല്‍ ജീവനക്കാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നത്. 10 വര്‍ഷത്തിലേറെ സര്‍വീസിലുണ്ടായിരുന്നവര്‍ വരെ ഇതോടെ പുറത്തായിരുന്നു. ഇത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നും വിധിയിലുണ്ട്.

    Leave a Reply

    Your email address will not be published. Required fields are marked *