Headlines

ന്യായവിലയ്ക്ക് പച്ചക്കറികള്‍: കാര്‍ഷിക വികസന വകുപ്പിന്റെ 39 ഓണച്ചന്തകള്‍.

കൽപറ്റ: വിപണിയില്‍ ന്യായവിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ 39 ഓണച്ചന്തകള്‍ ആരംഭിക്കും. വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാ തലത്തില്‍ ഒന്ന് എന്ന തോതില്‍ 26 ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളുമാണ് ആരംഭിക്കുക. കര്‍ഷകരില്‍ നിന്നും വിപണി |സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി പച്ചക്കറികള്‍ സംഭരിക്കും. വിപണിയിലെ വില്‍പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ചന്തകള്‍ മുഖേനെ വിപണനം…

Read More

സാക്ഷരതാ വാരാചരണത്തിന് തുടക്കമായി

ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരതാവാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാക്ഷരതാ പതാക ഉയര്‍ത്തി വാരാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉഷ തമ്പി, ജൂനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എന്‍ സൂശീല, ബിന്ദു പ്രകാശ്, ബീനാ ജോസ്, സിന്ധു ശ്രീധരന്‍, അമല്‍ ജോയ്, എന്‍.സി പ്രസാദ്, കെ. വിജയന്‍, ജൂനിയര്‍…

Read More

ഭാഷാ പഠനം;അറിവിന്റെ അഴങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നു: കെ.ടി ഹംസ മുസ്ലിയാർ.

കൽപ്പറ്റ: ഭാഷ പഠിക്കുന്നതിലൂടെ അറിവിന്റെ ആഴങ്ങളിലേക്ക് മനുഷ്യന് ഇറങ്ങിച്ചെല്ലാൻ സാധിക്കുമെന്നും പുതിയതലമുറ ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും കെ.ടി ഹംസ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പ്ലോർ ഇൻറർനാഷണലിന്റെ പുതിയ ബ്രാച്ച് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കായായിരുന്നു അദ്ദേഹം.അറബിക് ഇംഗ്ലീഷ് ഹിന്ദി ഭാഷാ പരിശീലനങ്ങൾ,ട്രാൻസലേഷൻ കോഴ്സ്,ടൈപിങ് അറബിക് ഇംഗ്ലീഷ് ഉൾപ്പെടെ കോഴ്സുകളാണ് എക്സ്പ്ലോറിൽ നൽകപ്പെടുന്നത്. ജില്ലയിലെ പ്രഥമ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടാണ് എക്സ്പ്ലോർ ഇൻറർ നാഷണൽ. ചടങ്ങിൽ ഡോ.നജ്മുദ്ദീൻ, അഡ്വ.അംജദ് ഫൈസി,അസീസ് മാസ്റ്റർ,റിയാസ് ഫൈസി പാപ്ലശ്ശേരി,ലത്വീഫ് ഗസ്സാലി തുടങ്ങിയവർ…

Read More

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.     40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും ജാഗ്രത പുലർത്തണം. വടക്കൻ കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാതി ദുര്‍ബലമായതായി റിപ്പോർട്ട്. അതേസമയം, വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇന്നത്തെ മീന്‍പിടിത്തത്തിന് തടസമില്ലെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.     ഇടിമിന്നലിൽ നിന്ന്…

Read More

പുൽപ്പള്ളിയിൽ ഡി.എൽ.എഡ് ബാച്ച് ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ഡി.എൽ.എഡ്. ബാച്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. എ.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ,സി. കെ. ആർ. എം ട്രസ്റ്റ്‌ ചെയർമാൻ കെ. ആർ ജയറാം,ജയശ്രീ പ്രിൻസിപ്പൽ കെ. ആർ ജയരാജ്‌, ഷീന ജയറാം, ഡോ. എസ് ഷിബു, പി. ആർ സുരേഷ്,ലവൻ പി,ദിവാകരൻ കെ,നിമ്യ ശങ്കർ,ഗിരീഷ് ടി. ടി തുടങ്ങിയവർ…

Read More

ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർദ്ധിപ്പിക്കണം മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി.

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ…

Read More

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ജി.ഒ. യൂണിയൻ മാർച്ചും ധർണയും നടത്തി.

കൽപറ്റ: കേരള എൻ.ജി.ഒ. യൂണിയൻ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. കേരളത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക ,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രങ്ങൾ നയങ്ങൾ തിരുത്തുക , പി.എഫ് ആർ.ഡി എ നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ചും ധർണയും. ജില്ലയിൽ കൽപറ്റ, മാനന്തവാടി, ബത്തേരി മേഖലകളിലായി നൂറ് കണക്കിന് ജീവനക്കാർ മാർച്ചിൽ അണിനിരന്നു . കൽപറ്റ എസ്.കെ.എം. ജെ സ്കൂൾ പരിസരത്ത് നിന്ന്…

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: വാടക വീടുകളിലുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക അനുവദിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ നിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 888…

Read More

പി ടി എച്ച് മാനന്തവാടി നൈറ്റ് ഹോം കെയർ ഉദ്ഘാടനം ഇന്ന്.

മാനന്തവാടി : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ സാന്ത്വന പരിചരണ സംവിധാനമായ പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ മാനന്തവാടി സെൻ്റർ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3 ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിന് സമീപം W M O ബാഫഖി ഹോമിലാണ് പരിപാടി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് സി പി മൊയ്തു ഹാജി അധ്യക്ഷത വഹിക്കും. ജില്ലാ ലീഗ് പ്രസിഡൻ്റ് കെ…

Read More

മാനന്തവാടി മുനിസിപാലിറ്റിയിലെ കെട്ടിടങ്ങളുടെ ഫീല്‍ഡ്തല സര്‍വ്വേ ആരംഭിച്ചു.

മാനന്തവാടി മുനിസിപാലിറ്റിയിലെ കെട്ടിടങ്ങളുടെ ഫീല്‍ഡ്തല സര്‍വ്വേ ആരംഭിച്ചു.* മാനന്തവാടി : മാനന്തവാടി നഗരസഭയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായുളള ഫീല്‍ഡ് തല സര്‍വ്വെ മാനന്തവാടി നഗരസഭയില്‍ ആരംഭിച്ചു. ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിന് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. 02/09/2024 തീയതിയില്‍ ഫീല്‍ഡ്തല സര്‍വ്വെ ആരംഭിക്കുന്നത് സംബന്ധിച്ച ഔപചാരികമായ ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ ശ്രീ.ജേക്കബ് സെബാസ്റ്റ്യന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. സി.കെ.രത്നവല്ലി നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീമതി.ലേഖ രാജീവന്‍, ശ്രീ.പി.വി.എസ് മൂസ, ശ്രീ.വിപിന്‍…

Read More