ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണം: എന്‍ ഡി അപ്പച്ചന്‍

ബത്തേരി: ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും, അഴിമതിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. ബ്രഹ്‌മഗിരി സൊസൈറ്റിയുടെ അഴിമതി ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണുണ്ടായത്. ഈ കേസിനെ നിയമപരമായി തന്നെ പാര്‍ട്ടി നേരിടും. നിരവധി നിക്ഷേപകരാണ് ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് ദുരിതത്തിലായത്. ഇതിന് പുറമെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ സൊസൈറ്റിക്കായി അനുവദിച്ചിട്ടുണ്ട്. വിവിധ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഈ തുക…

Read More

    അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

    വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍ അറിയിച്ചു.

    Read More

      വയനാട്ടിലെ ചുരം ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം; പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി.

      മലബാറിന്റെയും പ്രത്യേകിച്ച് കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനും 2011 മുതൽ നിലനിൽക്കുന്ന രാത്രികാല യാത്ര നിരോധനത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മൈസൂർ പുറക്കാട്ടിരി ദേശീയപാത യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ -24 പദ്ധതിയിൽ ഉൾപ്പെടുത്തി 7134 കോടി രൂപ വകയിരുത്തി 2022 ഇൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ബാംഗ്ലൂർ മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈറോഡ് വിഭാവനം ചെയ്തിരിക്കുന്നത് വിശദ്ധമായ പദ്ധതി റിപ്പോർട്ടും അലൈൻമെന്റ് തയ്യാറാക്കാൻ ഗാസിയാബാദ്…

      Read More

        73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു, വിതരണോദ്ഘാടനം നാളെ

        തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച 73,024 പുതിയ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ–മഞ്ഞ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓഗസ്റ്റ് 3-ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി പി ജോൺ…

        Read More

          ക്ഷാമബത്ത-സർക്കാരിൻ്റെ ഒളിച്ചുകളി അവസാനിപ്പിക്കണം: കെ പി എസ് ടി എ

          മീനങ്ങാടി : ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരും ധനവകുപ്പ് മന്ത്രിയും ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമാണെന്ന് പാർട്ടി പത്രത്തിൽ വാർത്ത കൊടുത്തതിലൂടെ ജീവനക്കാരെ പരിഹസിക്കുകയാണെന്ന് കെ പി എസ് ടി എ ബത്തേരി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ക്ഷാമബത്ത അനുവദിക്കുന്നതിന് പുതിയ രീതിയാണ് ഇനി മുതൽ അവലംബിക്കുക എന്ന് ധനവകുപ്പ് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം അഡീഷണൽ ഡി എ എന്ന പേരിൽ അനുവദിക്കുന്ന ക്ഷാമബത്തയുടെ കുടിശ്ശിക ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തിലുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പ്…

          Read More

          ഓട്ടോയിൽ കടത്തിയ 12 ലിറ്റർ മദ്യവുമായി മധ്യവയസ്സകൻ എക്സൈസ് പിടിയിൽ

          ബത്തേരി : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ പി ബാബുരാജും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ഭാഗത്ത്‌ അമ്പലവയൽ-ചുള്ളിയോട് റോഡിൽ നന്ദന സർവീസ് സ്റ്റേഷൻ എന്ന സ്ഥാപനത്തിന് മുൻവശം റോഡരികിൽ വെച്ച് സാധുവായ രേഖകളില്ലാതെ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം (12 ലിറ്റർ) കൈവശം വെച്ച് KL 12J-0588 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കുറ്റത്തിന് വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ വടുവൻചാൽ ദേശത്ത് വിണ്ണംപറമ്പിൽ…

          Read More

            ഭാഷാ സമര നായകൻ പി. എ. ആലി ഹാജിയെ യൂത്ത് ലീഗ് ആദരിച്ചു

            വെള്ളമുണ്ട: 1980-ൽ കേരളത്തിൽ അറബി ഭാഷാ പഠനത്തിനും അധ്യാപകർക്കും എതിരെ ഉണ്ടായ സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ നടന്ന ചരിത്രപ്രസിദ്ധമായ അറബി ഭാഷാ സമരത്തിന് മാനന്തവാടിയിൽ നേതൃത്വം നൽകിയ പ്രമുഖ നേതാവ് പി. എ. ആലി ഹാജിയെ യൂത്ത് ലീഗ് ദിനത്തിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ആദരിച്ചു. രോഗശയ്യയിലുള്ള അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചാണ് ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശവും ദിശാബോധവും നൽകിയ പ്രബലനായ സംഘാടകനാണ് ആലി ഹാജിയെന്ന് നേതാക്കൾ ചടങ്ങിൽ സ്മരിച്ചു. വെള്ളമുണ്ട…

            Read More

            യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

            കൽപ്പറ്റ : യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ജൈത്ര തീയേറ്ററിനു സമീപം കൽപ്പറ്റ സ്വദേശി ദിനേശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകും.

            Read More

              മെത്തഫിറ്റാമിനുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയിൽ

              മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. കര്‍ണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനില്‍കുമാര്‍ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി ബിന്ദു (33) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.248 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.കാട്ടിക്കുളം ഭാഗത്തുനിന്നും ബാവലി ഭാഗത്തേക്ക് പോകുന്ന റോഡില്‍ രണ്ടാം ഗേറ്റ് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കെ.എ 41 എംഎ 5334 നമ്പര്‍ മാരുതി…

              Read More

              പാഠ്യപദ്ധതിയില്‍ കല-കായിക-ആരോഗ്യ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നത് പ്രശംസനീയം 

              ബത്തേരി: ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ പൊതു സമീപനം, ഭാഷാ സാഹിത്യം, വിലയിരുത്തല്‍, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യ ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കലാ -കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടന്നു.   പുതിയ പാഠ്യ പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യപ്രദവും…

              Read More