പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു

    പിണങ്ങോട്: ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാൽമറ റിസോർട്ട് ടർഫിൽ വച്ച് തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രദേശത്തെ യുവജനങ്ങളെ ലഹരി വിപത്തിനെതിരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ എൻ.അബ്‌ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു.ദയാ ഗ്രന്ഥശാല സെക്രട്ടറി എം.ജിംഷാദ് സ്വാഗതം ആശംസിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഫുട്ബോൾ കിക്കോഫ് നിർവഹിച്ചുകൊണ്ട് ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു….

    Read More

      പരിസ്ഥിതി ദിനാഘോഷത്തിൽ ശ്രദ്ധേയമായി എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി

      കൽപ്പറ്റ :ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി “പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്ക് വേണ്ടി,നമ്മുടെ ഭാവിക്ക് വേണ്ടി”എന്ന പ്രമേയത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി സെമിനാറുകളും തൈകളുടെ വിതരണവും സംഘടിപ്പിച്ചു. മേപ്പാടി പഞ്ചായത്തിലെ നെല്ലിമുണ്ടയിൽ വാർഡ് മെമ്പർ സുനീറ റാഫി,നെടുമ്പാലയിൽ അഞ്ജലി ഗ്രന്ഥശാലയുമായി സംയുക്തമായി സംഘടിപ്പിച്ച പരിപാടി വാർഡ് മെമ്പർ രുഗ്മിണി കെ.സി, മൂപ്പൈനാട് പഞ്ചായത്തിൽ കെ എസ് എസ് വനിതാ വിങ്ങുമായി സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് മെമ്പർ ഷഹർബൻ സൈതലവി,മുള്ളൻകൊല്ലി പഞ്ചായത്തിൽ എയിംസ്‌വേ…

      Read More

        മെത്തംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

        മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ,  എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ…

        Read More

        ഗുരുഭ്യോ നമഃ അധ്യാപകരെ ആദരിച്ച് വെള്ളമുണ്ട ഡിവിഷൻ

        വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്തിന്റെ ഘടക സ്ഥപനങ്ങാളായ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാൽ എന്നീ വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരേയും വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരപത്രം നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു. അറിവിന്റെ വഴിയിൽ കൈപിടിച്ചുനടത്തുന്ന ഗുരുക്കന്മാർക്ക് ഗുരുഭ്യോ നമഃ എന്നപേരിട്ടാണ് ഡിവിഷന്റെ സ്നേഹാദരപരിപാടി നടത്തിയത്. ഡിവിഷനിലെ നാല് വിദ്യാലയങ്ങളിലേയും ഇരുനൂറോളം വരുന്ന മുഴുവൻ അധ്യാപകർക്കും ഗ്രാമാദരപത്രവും സ്നേഹോപഹാരമായി പുസ്തകങ്ങളും കൈമാറി. ജീവിതവീഥിയിൽ…

        Read More

        കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു

        കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25 തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ.അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളിയ പണ്ഡിതർ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ മത സൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയത്.സമസ്ത സെൻ്റിനറിയുടെ ഭാഗമായി എല്ലാ…

        Read More

          ചുണ്ടേലിൽ എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷവും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണവും നാളെ..

          കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം അഞ്ച് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം നടത്തും. ഇതോടനുബന്ധിച്ച് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് കോഴിക്കോട്…

          Read More

            ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു

            ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു   വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജുവാന്‍ ക്രിസ്റ്റോ ഷിജു, കെ. മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവര്‍ അര്‍ഹരായി. കലാ-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി കൂടി ഉള്‍പ്പെടുത്തിയുമാണ്…

            Read More

            കെഎസ്ആർടിസി ബസ്സുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം

            മാനന്തവാടി: വയനാട് ജില്ലയ്ക്കും ഒരു റാപ്പിഡ് റിപ്പയർ വാഹനം അനുവദിച്ചിരിക്കുന്നു സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ തകരാറിലാകുന്നത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നും എത്തി തകരാറ് പരിഹരിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലേക്കായാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്. ഇതിലേക്കായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമ്മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ…

            Read More

            നീറ്റ് എക്സാം ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നി ടിയെ യൂത്ത് ലീഗ് ആദരിച്ചു

            മാനന്തവാടി : നീറ്റ് എക്സാം ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നി ടിയെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു. പാണ്ടിക്കടവ് ടിവി ഇസ്മായിൽ&സഫിയ എന്നിവരുടെ മകളാണ് ഫാത്തിമത് തസ്‌നി, ശാഖ ട്രഷറർ ഫൈസൽ വടക്കയിൽ മോമെന്റോ നൽകി. ജനകീയ ഡോക്ടർ ആയി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർ ആയിവരട്ടെ എന്ന് ആശംസിച്ചു. ശാഖ സെക്രട്ടറി സമദ് പി.വി യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, സലീം ഉത്ത, ബഷീർ മുക്കാളി, അബ്ദുൽ കാദർ ഇ.കെ, ജെറീഷ്…

            Read More

              വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി

              വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ 265 ഗ്രന്ഥശാലകളും കേരള ഹരിത മിഷന്റെ നിബന്ധനകൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ട് ഹരിത ഗ്രന്ഥശാ ലകളായി. ഇതിനായി കഴിഞ്ഞ ഒരുവർഷമായി ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഓരോ താലൂക്കിലും ആദ്യം 10 ഗ്രന്ഥശാലകൾ വീതം തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ആദ്യ ഘട്ടത്തിൽ തന്നെ ചട്ടങ്ങൾ മുഴുവൻ പാലിച്ചുകൊണ്ട് ഹരിത സാക്ഷ്യപത്രം…

              Read More