കണിയാമ്പറ്റയിൽ തൂഫാൻ 2.0ന് തുടക്കം; ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും.

കണിയാമ്പറ്റ: ലഹരിക്കെതിരെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായ തൂഫാൻ 2.0-ന്റെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മില്ലുമുക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്‌മ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം നിർവഹിക്കുകയും ലഹരിവിരുദ്ധ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക സ്വാഗതം പറഞ്ഞു.

കമ്പളക്കാട് സർക്കിൾ ഇൻസ്‌പെക്ടർ അനിൽ കുമാർ തൂഫാൻ 2.0 പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. തുടർന്ന് പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികളും നൽകി.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുരേഷ് ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ഫൈസൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം അബ്ദുറഹിമാൻ, വാർഡ് മെമ്പർമാരായ അബ്ബാസ് പുന്നോളി, എ.എൻ. സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, തൂഫാൻ വാരിയേഴ്സ്, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.ബി. ബിജിത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *