എസ്ഡിപിഐ ഓണകിറ്റ് വിതരണം ചെയ്തു.

ചിറക്കര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കളും ഡ്രസ്സും അടങ്ങുന്നവ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി നിർവഹിച്ചു. നൗഫൽ പഞ്ചാരക്കൊല്ലി സന്ദേശം കൈമാറി. ബ്രാഞ്ച് പ്രസിഡണ്ട് നാസർ,സെക്രട്ടറി സെയ്ത്,കമ്മിറ്റിയംഗം ബഷീർ എന്നിവർ സംസാരിച്ചു

Read More

ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീറും ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ബി ബെഡ്കരൂറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ശരീരത്തിൽ വൈരൂപ്യം ഉണ്ടാക്കുന്ന വെള്ളപ്പാണ്ടിനുള്ള വിറ്റിലിഗോ സർജറി, അമിതമായ രോമ വളർച്ച, ടാറ്റൂ നീക്കം ചെയ്യൽ, മുഖകുരുവിന്റെ പാടുകൾ, കലകൾ, എന്നിവയ്ക്ക് സുരക്ഷിതവും വേദന രഹിതവുമായ…

Read More

തരുവണയിൽ ടി.പി.എൽ സീസൺ 5 ഉദ്ഘാടനം ചെയ്തു

തരുവണ: ടി.പി.എൽ (തരുവണ പ്രീമിയർ ലീഗ്) സീസൺ 5 വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ. കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ. സി. കെ നജുമുദ്ധീൻ, അബ്ദുള്ള പള്ളിയാൽ, മുജീബ് കെ, റഫീഖ് ടി, ശ്രീജിത്ത്‌ കെ, ഷമീർ പി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ലോക എയ്ഡ്‌സ് ദിനം; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും നടന്നു

കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും കല്‍പ്പറ്റയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. റെഡ് റിബണ്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന് നല്‍കി നിര്‍വ്വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍…

Read More

കാലിത്തീറ്റ വില കുതിച്ചുയരുന്നു; രണ്ട് മാസത്തിനിടെ വർധിച്ചത് 300 രൂപ, പ്രതിസന്ധിയിലായി ക്ഷീരകർഷകർ

കൽപ്പറ്റ: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് വയനാട്ടിലെ ഉൾപ്പെടെയുള്ള ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.   കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീൻ, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് പെട്ടെന്നുള്ള വിലവർദ്ധനയ്ക്ക് കാരണം. മുൻപ് 1,350 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റച്ചാക്കിന് നിലവിൽ വിപണിയിൽ 1,650 രൂപയാണ് വില. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് 3 രൂപ മുതൽ 10…

Read More

ജില്ലാ കേരളോത്സവം: കലാ വിരുന്നിന് തിരി തെളിഞ്ഞു

കൽപ്പറ്റ :  ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കലാമത്സരങ്ങൾക്ക് അരങ്ങുണർന്നു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടക്കുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു മുഖ്യാതിഥിയായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി.എം ഷബീറലി വിശദീകരണം നൽകി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക്…

Read More

    നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തിൽ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍

    മാനന്തവാടി: നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍. ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ മാനന്തവാടി, പനമരം സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ ്രപതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു. 22.05.2026 തീയതി രാവിലെ പുലിക്കാട് എന്ന സ്ഥലത്ത് പാട്ടത്തിന് കൃഷി നടത്തിയിരുന്ന സ്ഥലത്തെ 7500 രൂപ വില വരുന്ന 14 നേന്ത്രവാഴ കുലകളാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. മറ്റു പ്രതികളായ സോമന്‍, അനൂപ് എന്നിവരെ…

    Read More

    മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

    ദ്വാരക : സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരക എയുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം ഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം ജേതാക്കളും ജിവിഎച്ച്എസ്എസ്…

    Read More

      നസീർ ആലക്കൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു.

      മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ നസീർ ആലക്കൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. മുണ്ടക്കൈ ,ചൂരൽമല സ്വദേശികളാണ് ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി സിപിഐഎമ്മിൽ ചേർന്നത്. ദുരന്തബാധിതരോടുള്ള കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി മാറ്റമെന്ന് നസീർ പറഞ്ഞു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കൗൺസിൽ ചെയർമാൻ കൂടിയാണ് നസീർ ആലക്കൽ. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ സഹദിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഇവർ പറഞ്ഞു.

      Read More

        ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനം വിതരണംചെയ്തു.

        കൽപറ്റ :കൽപറ്റ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനമായി സാരി കൈമാറി. കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടിസിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. പി പി ആലി, ജില്ലാ യുഡിഎഫ് കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, കൽപറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, റസാഖ് കൽപറ്റ, ബി സുരേഷ് ബാബു, പോൾസൺ കുവക്കൽ, എം എ ജോസഫ്, ശോഭന കുമാരി, എൻ…

        Read More