Headlines

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ബോധവൽക്കരണം നടത്തണം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്.

കൽപറ്റ: വയനാട് ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ വൽക്കരണം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മിഷന്‍ നിര്‍ദേശം. വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അധികൃതരോട് നിര്‍ദേശിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 18 വനസംരക്ഷണസമിതികള്‍ പ്രവര്‍ത്തിക്കുന്നതായും വന സംരക്ഷണസമിതികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആന-കാട്ടുതീ…

Read More

നിയമ സഭാ പരിസ്ഥിതി സമിതി ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കൽപറ്റ: വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എ ചെയര്‍മാനും എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ലിന്റോ ജോസഫ്, ജോബ് മൈക്കിള്‍, ടി.ഐ മധുസൂദനന്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതി സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതിക്കുണ്ടായ ആഘാതം എന്നിവ സംഘം മനസ്സിലാക്കി. ദുരന്തമുഖത്ത് പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയ വിവിധ സേനാ വിഭാഗങ്ങളേയും സന്നദ്ധ പ്രവര്‍ത്തകരേയും ആപ്ത മിത്ര…

Read More

ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ആദരിച്ചു.

പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളേയും പുല്‍പള്ളി ഓഫ് റോഡേഴ്‌സിനേയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ഡയ്‌റക്ടര്‍ ഫാ.കുര്യാക്കോസ് പുവത്തും കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രോയസ് എക്‌സിക്യൂട്ടീവ് ഡയറ്കടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയ്‌റ്കടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി തോമസ്,…

Read More

ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കണക്ട് പ്ലസ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഇന്ന് ശനി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

Read More

ഓപ്പറേഷൻ ഡി ഹണ്ട്‌; 10 ദിവസങ്ങളിലായി ജില്ലയിൽ 95 പേർ പിടിയിൽ.

കൽപ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ ഡി ഹണ്ട്‌-ന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 95 പേർ പിടിയിലായി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 93 കേസുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പനയ്ക്കായി എം.ഡി.എം.എ., കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കമാണ് 95 പേർ പിടിയിലായത്. 14.72 ഗ്രാം എം.ഡി.എം.എ.യും 670.84 ഗ്രാം കഞ്ചാവും 67 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്

Read More

വായനമത്സരം സംഘടിപ്പിച്ചു

തോണിച്ചാൽ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം സംഘടിപ്പിക്കുന്ന വായനോൽസവത്തിന്റെ ഭാഗമായി യു.പി തല വായനാ മത്സരം തോണിച്ചാൽ യുവജന വായനശാലയുടെ നേതൃത്വത്തിൽ ജി. എൽ.പി. സ്ക്കൂൾ പയിങ്ങാട്ടിരിയിൽ വച്ച് സംഘടിപ്പിച്ചു. ജി എൽ പി സ്കൂൾ പയിങ്ങാട്ടിരിയിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിവേദിത, നിയ ഫാത്തിമ എന്നിവർ വിജയികളായി. വിജയികൾക്ക് എടവക ഗ്രാമ പഞ്ചായത്തംഗം ശ്രീ. എം.പി വത്സൽ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ജി. എൽ പി സ്കൂൾ പയിങ്ങാട്ടിരി യിലെ പ്രധാന അധ്യാപിക ശ്രീമതി…

Read More

വിദ്യാകിരണം പരിപാടിക്ക് തുടക്കം കുറിച്ചു

വരയാൽ : ടാഗോർ ഗ്രസ്ഥാലയവും വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ടോട്ടം റിസോഴ്‌സ് സെന്റററുമായി സഹകരിച്ചു കൊണ്ട് വിദ്യാകിരണം പരിപാടിക് തുടക്കം കുറിച്ചു. ടോട്ടം റിസോഴ്സ് സെന്ററിന്റെ പദ്ധതികളെ കുറിച്ച് ഡയറക്ടർ ജയ്ശ്രീകുമാർ വിശദീകരിച്ചു. സെൻ്ററിൻ്റെ ഗവേണിങ് കൗൺസിൽ അംഗമായ നീതു, പ്രവർത്തകരായ ജിബിന, ശ്രേയ, സുനീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വരയാൽ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ആനന്ദൻ കെ വി പരിപാടിക്ക് ആശംസകൾ അറിയിച്ചു. വരയാൽ എസ് എൻ എം എൽ പി…

Read More

കാർഷിക സാമഗ്രികളൾ വിതരണം ചെയ്ത

നിരവിൽപ്പുഴ: കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പട്ടികവർഗ്ഗ വികസന ഉപപദ്ധതി പ്രകാരം മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മധുവനം ഫാർമർ പ്രൊഡ്യൂസർ കമ്പനി, തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗക്കാരായ 30 ഓഹരിയുടമകൾക്ക് കാർഷിക സാമഗ്രികളുടെയും, നടീൽ വസ്തുവിൻ്റെയും വിതരണം 30/08/2024 രാവിലെ 10.30 ന്, നിരവിൽപ്പുഴ വായനശാല പരിസരത്ത് വിതരണം ചെയ്തു. വിതരണം ചെയ്യുന്ന തീറ്റപ്പുൽ വിത്തും അനുബന്ധ കാർഷിക ഉപകരണങ്ങളും വയനാട്ടിലെ കാലിത്തീറ്റ ക്ഷാമത്തിന് പരിഹാരമാകും…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് തൊണ്ടർനാട് സി.ഡി.എസ്സ് ആദ്യ ഗഡുവായി 261600 രൂപ നൽകി

മാനന്തവാടി : മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിലേക്കായി തൊണ്ടർനാട് കുടുംബശ്രീ സി.ഡി.എസ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 15 വാർഡുകളിൽ നിന്നായി സ്വരൂപിച്ച 261600 രൂപ നൽകി. സി.ഡി.എസ്സ് ചെയർപേഴ്സൺ ലത ബാബു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. കെ ബാലസുബ്രമണ്യനാണ് തുക കൈമാറിയത്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ നിഷാദ് എം, അസിസ്റ്റൻ്റ് കോർഡിനേറ്റർമാരായ രജീന, സെലീന എന്നിവർ സന്നിഹിതരായിരുന്നു

Read More

സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത അനുപമ കൃഷ്ണയെ ആദരിച്ചു.

കോളിയാടി : സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത നെന്മേനി കൃഷി ഓഫീസർ അനുപമ കൃഷ്ണയെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ പാടശേഖര -കുരുമുളക് – കേര കർഷക സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി ഷീല പുഞ്ചവയൽ ചടങ്ങ് ഉത്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ നിലാഷിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിലീപ് kk സ്വാഗതവും പി സി വിജയകുമാർ നന്ദിയും പറഞ്ഞു.

Read More