രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

  കൊച്ചി : രക്ഷാപ്രവര്‍ത്തനത്തിന് വാടക ചോദിച്ച സംഭവത്തില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2017 ലെ എയര്‍ ലിഫ്റ്റിംഗ് ചാര്‍ജ് ഇപ്പോള്‍ ചോദിച്ചത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ…

Read More

    വാഹനാപകടം: 5 പേർക്ക് പരിക്ക്

    നടവയലിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്. കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടവയൽ ഹോ ളിക്രോസ് ദേവാലയത്തിൽ കുർബാന യ്ക്കായി എത്തിയവരാണ് അപകട ത്തിൽപ്പെട്ടത്.

    Read More

      ഡോക്ടറേറ്റ് നേട്ടവുമായി നിരഞ്ജന

      മാനന്തവാടി: സാമ്പത്തിക ശാസ്ത്രത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി നിരഞ്ജന ഗോവിന്ദ്. കോടഞ്ചേരി ഗവൺമെൻ്റ് കോളേജിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്. പാലാഴി ഹൈലൈറ്റ് ലെപ്പ്റ്റിസിലെ രഞ്ജിനി. ജി, ഗോവിന്ദ്. ബി എന്നിവർ മാതാപിതാക്കളും പയ്യമ്പള്ളി സെൻറ് കാതറിൻ എച്ച് എസ് സ്കൂളിലെ കായിക അധ്യാപകൻപാടിച്ചിറ മൈലോത്ത് അമൽ മാത്യു ഭർത്താവുമാണ്.

      Read More

      മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം 4636 പേരെ നേരിട്ട് ബാധിച്ചെന്ന് സർക്കാർ

      കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല അതിജീവനം ;ദുരന്ത ബാധിതര്‍ക്കായി മൈക്രോപ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്നു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയ്യാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരന്തബാധിതരുടെ…

      Read More

      ശാസ്ത്ര സാങ്കേതിക മേളയില്‍ ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍.

      ബത്തേരി : ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, വിവിധ പോലീസ് പദ്ധതികളെപ്പറ്റി കുട്ടി പോലീസിന്റെ പരിചയപ്പെടുത്തലുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. സോഷ്യല്‍ പോലീസിങ്ങിന് കീഴിലുള്ള എല്ലാ പദ്ധതികളും ഉള്‍ക്കൊള്ളിച്ചുള്ള പോലീസ് സ്റ്റാള്‍ ശ്രദ്ധേയമായി. ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആറാമത് ശാസ്ത്ര സാങ്കേതിക മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ മികച്ചു നിന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ…

      Read More

      പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി

      കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2023 മുതൽ 31.08.2024 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ…

      Read More

        വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്.

        കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്. കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളുടെ മേന്മയേക്കാള്‍ ഉപരി ഭരണവിരുദ്ധ വികാരമാണ് ജില്ലയില്‍ വോട്ടെടുപ്പിനെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ നാലാം തവണയും നിയമസഭയിലെത്തുമെന്ന് പൗലോസ് പ്രവചിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും….

        Read More

        കുട്ടികളുടെ തുടര്‍പഠനം; അതിവേഗം ഒരുങ്ങി ബദല്‍ വിദ്യാലയം

        മേപ്പാടി : ദുരന്തമേഖലയിലുള്ളവരുടെ താല്‍ക്കാലിക പുനരധിവാസം ഉള്‍പ്പെടെ നാലാഴ്ചകള്‍ക്കുള്ളില്‍ സാധ്യമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബദല്‍ വിദ്യാലയവും കരുത്തായി മാറി. മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച മുണ്ടക്കെയിലെയും വെള്ളാര്‍മലയിലെയും രണ്ട് മാതൃക പൊതുവിദ്യാലയങ്ങളാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാഞ്ഞുപോയത്. ദുരന്തത്തില്‍ മരിച്ച കുട്ടികളും ഈ വിദ്യാലയങ്ങളുടെ തീരാവേദനയായി മാറി. 36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്തിരുന്നു. 316 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഒട്ടുമിക്ക കുട്ടികളുടെ കുടുംബത്തെയും ദുരന്തം സാരമായി ബാധിച്ചിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തിനെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന…

        Read More

        താമരശ്ശേരി ചുരത്തില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

        താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒക്ടോബർ ഏഴു മുതല്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. ചുരത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഭാര വാഹനങ്ങള്‍ക്ക് ഒക്ടോബർ 7 മുതല്‍ ഒക്ടോബർ 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ താമരശ്ശേരി ഡി വൈ എസ്പിക്ക് നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നല്‍കിയിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒക്ടോബർ ഏഴു മുതല്‍ 11 വരെ 5 ദിവസങ്ങളില്‍ ഭാരം കയറ്റിയുള്ള…

        Read More

          കോട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു

          മാനന്തവാടി: ചിത്രരചനയും ചിത്ര വർത്തമാനവുമായി വഞ്ഞോട് സ്കൂളിൽ നടന്ന രണ്ടു ദിവസം നീണ്ട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിലെ ഇരുപത്തിയെട്ട് ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും കുട്ടികൾക്ക് ചിത്രരചനാ ക്ലാസ്സും നടന്നു. ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സമാപന സമ്മേളനവും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി തോമസ് അധ്യക്ഷതവഹിച്ചു. പി.ജി ശ്രീനിവാസൻ, പ്രമോദ് കുരമ്പാല, ശ്രീജ പള്ളം എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്ക് വെച്ചു. ക്യാമ്പിൻ്റെ ക്രോഡീകരണം…

          Read More