താമരശേരി ചുരത്തില്‍ മഴയാത്ര നടത്തി

കല്‍പ്പറ്റ: പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ.ശോഭീന്ദ്രന്റെ ചരമ വാര്‍ഷികദിനമായ 12ന് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിഭാഗം, ദര്‍ശനം ഗ്രന്ഥാലയം, പരിസ്ഥിതി സംഘടനകളുടെ ഏകോപനസമിതി, അടിവാരം ചുരം സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ താമരശേരി ചുരത്തില്‍ മഴയാത്ര നടത്തി. കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ ഫഌഗ് ഓഫ് ചെയ്തു. വിദ്യാലയ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പൂവത്തൊടികയില്‍ സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു. ദര്‍ശനം ഗ്രന്ഥശാലാ സെക്രട്ടറി എം.എ. ജോണ്‍സണ്‍…

Read More

    വടകര എംഡിഎംഎ കേസ്: പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

    വടകര: വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.   ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ .     അതേസമയം…

    Read More

    രക്തദാന ക്യാംപ് നടത്തി

    മാനന്തവാടി : ജനകീയ രക്തദാന സേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി സി ഡിറ്റ് പഠനകേന്ദ്രം എംഡി എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ രക്തദാന സേനയുടെ ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. ഷബ്‌ന അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ. എം. കെ. അനുപ്രിയ, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, ബി.എ. നിസാർ,…

    Read More

      മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു

      മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു. രാവിലെ തന്നെ നെല്ലാറച്ചാലിലെ വില്‍പന സ്‌റ്റാളില്‍ നാടിന്റെ തനത്‌ മീന്‍ വാങ്ങാനെത്തുന്നവരുടെ വരിയും നീളവും വര്‍ധിച്ചു തുടങ്ങി. ഒരു കിലോ മുതല്‍ 27 കിലോ വരെ തൂക്കമുള്ള മീനുകള്‍ വരെയാണ്‌ ഡാമില്‍ നിന്നു പിടിച്ച്‌ ഇവിടെ വില്‍പനയ്‌ക്കായി എത്തിക്കുന്നത്‌. നെല്ലാറച്ചാലിലെ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണു ഡാമിലെ മീന്‍പിടിത്തവും വിപണനവും നടത്തുന്നത്‌. നൂറിലേറെ പേരാണ്‌ മീന്‍പിടിക്കാനായി സംഘത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെങ്കിലും സ്‌ഥിരമായി ഡാമില്‍ മീന്‍ പിടിക്കാനിറങ്ങുന്നതു മുപ്പതിലേറെ പേരാണ്‌….

      Read More

        താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

        മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്കരമായി മാറിയിരിക്കുകയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.     ചുരത്തിലെ നിലവിലെ സാഹചര്യം യാത്രക്കാരുടെ സമയ നഷ്ടത്തിനൊപ്പം സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർഥ്യമാക്കണമെന്നും, ചുരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ…

        Read More

          വേൾഡ് ടാലന്റ് റെക്കോർഡിൽ ഇടംനേടി നീരജ റോസ്

          കൽപ്പറ്റ: ലോക മാതൃദിനത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന അമ്മമാരുടെ സംഗമത്തിൽ ലോക ടാലന്റ് റെക്കോർഡ് സ്വന്തമാക്കി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ നീരജ റോസ്. 14 ജില്ലകളിൽ നിന്നായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 550 അമ്മമാരെ ആദരിക്കുന്നതിനായി ‘ട്രൂത്ത് ഓഫ് മദേഴ്സ്’ എന്ന കൂട്ടായ്മ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്.   ‘മാതൃദിന സന്ദേശത്തിൽ അമ്മമാരുടെ ചൂണ്ടുവിരൽ അടയാളങ്ങൾ ശേഖരിച്ച ഏറ്റവും വലിയ ശേഖരം’ എന്ന വിഭാഗത്തിലാണ് നീരജ റോസ് ടാലന്റ്…

          Read More

            സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും

            തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കന്നത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50…

            Read More

            ജനതാ സ്വാശ്രയസംഘം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

            ഒഴുക്കൻമൂല: സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്‌ ജനതാ സ്വാശ്രയസംഘം കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അഖിൽ ശശിദരൻ അധ്യക്ഷത വഹിച്ചു. സന്തോഷ്കുമാർ എ, ലിജോ ചെറിയാൻ,ഡോ. കിരൺ ശിവാനന്ദൻ,ഡോ. കമറുന്നിസ ലക്ഷദീപ്,സിസ്റ്റർ സോണിയ,നിഖിൽ പ്രേം നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

            Read More

              കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പൊതുയോഗം സംഘടിപ്പിച്ചു

              വൈത്തിരി: കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ടൗണില്‍ പൊതുയോഗം നടത്തി. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, വിശാല, ശാന്തി, എത്സി ജോര്‍ജ്, എം. രമേഷ്, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം ടി.കെ. അബ്ബാസ് സ്വാഗതവും ഉപജില്ലാ ട്രഷറര്‍ ശരത്ത് റാം നന്ദിയും പറഞ്ഞു.

              Read More

              ദുരന്തബാധിതര്‍ക്ക് ഇനി പുതുജീവിതം;വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

              കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് സർക്കാർ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ രാജൻ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

              Read More