ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

    കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനും അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കുന്നതിനുമായി ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. മെയ് നാല്, അഞ്ച് തീയതികളിൽ പടക്ക വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. സ്ഫോടകവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പൊതുജന സുരക്ഷക്കുമായാണ് ഉത്തരവ്.   എല്ലാവിധ വെടിമരുന്ന് സാമഗ്രികളുടേയും, ചൈനീസ് ക്രാക്കറുകളുടേയും, സ്ഫോടക വസ്തുക്കളുടേയും ഉപയോഗവും വില്പനയും നിയമാനുസരണം നിരോധിച്ചു. ഈ കാലയളവിൽ പടക്കങ്ങൾ വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചു….

    Read More

    തരുവണയിൽ ടി.പി.എൽ സീസൺ 5 ഉദ്ഘാടനം ചെയ്തു

    തരുവണ: ടി.പി.എൽ (തരുവണ പ്രീമിയർ ലീഗ്) സീസൺ 5 വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ. കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ. സി. കെ നജുമുദ്ധീൻ, അബ്ദുള്ള പള്ളിയാൽ, മുജീബ് കെ, റഫീഖ് ടി, ശ്രീജിത്ത്‌ കെ, ഷമീർ പി തുടങ്ങിയവർ പ്രസംഗിച്ചു.

    Read More

    ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം പുലി; വനം വകുപ്പ് പരിശോധന നടത്തി.

    സുൽത്താൻ ബത്തേരി : സെന്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്ത് എത്തി പരോശോധന നടത്തുകയും ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും ചെയ്തു. തുടർന്ന് പുലർച്ചെ 4 മണി മുതൽ ഇരുളം സ്റ്റേഷൻ സ്റ്റാഫ്‌ ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും പുലിയെ കണ്ട ഭാഗങ്ങളിൽ പരോശോധന നടത്തുകയും ചെയ്തു. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്തു സ്റ്റാഫ് 7 മണി വരെ കാവൽ നിൽക്കുകയും ചെയ്തു. ബത്തേരി…

    Read More

    എൻ.ജി.ഒ യൂണിയൻ പൊതു ഇട ശുചീകരണം നടത്തി

    കൽപറ്റ: നവകേരളം കർമ്മ പദ്ധതി ഏറ്റെടുത്തു കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ പൊതു ഇട ശുചീകരണം നടത്തി. വയനാട് ജില്ലയിൽ കൽപറ്റ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്തിൽ മിൽമ ബൂത്ത്‌ പരിസരം ശുചീകരിച്ചു. ജില്ലാ ഡപ്യൂട്ടി കലക്ടർ കെ. അജീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും റിജേഷ് പി.സി നന്ദിയും അറിയിച്ചു. ബത്തേരി ഏരിയ…

    Read More

      പാതിവില തട്ടിപ്പ് :ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് ശനിയാഴ്ച.

      കൽപ്പറ്റ: പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തി ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി ഇരുപത്തിനാല് ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഇരകളോടൊപ്പം കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഡോ എ ടി സുരേഷ് അറിയിച്ചു. തട്ടിപ്പ് നടന്ന് ഒരു വർഷത്തിൽ അധികമായിട്ടും അന്വേഷണം പൂർത്തിയാകാത്ത നിലപാട്…

      Read More

      സ്‌കൂട്ടറിന് മുന്നില്‍ തെരുവുനായ്ക്കള്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.

      മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് മുന്നില്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സല്‍മത്ത്, പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മീനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

      Read More

      ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

      തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത് (50)എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. മിനറൽ വാട്ടറിൻ്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയി ലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ…

      Read More

        സെന്ന ചെടികളെ നിർമ്മാർജനം ചെയ്തു

        ബേഗുർ: ജിയുപി എസ് ബാവലിയിലെ സ്കൂ‌ൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് വനനശീകരണത്തിന് കാരണമാകുന്ന സെന്ന ചെടികൾ നിർമ്മാർജനം ചെയ്‌തു. രണ്ടായിരത്തോളം വരുന്ന സെന്ന ചെടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പിഴുതു കളഞ്ഞത്. ഈ ഉദ്യമത്തിന് ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാജൻ, ജി യുപിഎസ് ബാവലിയിലെ പ്രധാന അധ്യാപകൻ ബിജു എം.എസ്, അധ്യാപകരായ അജേഷ് കുമാർ, സലിം സി, നീന ജോർജ്, ജിഷ ടി…

        Read More

        സ്കൂട്ടർ-ഗൃഹോപകരണ തട്ടിപ്പ്, സമഗ്രാന്വേഷണം നടത്തണം: ബബിത ശ്രീനു.

        കൽപ്പറ്റ :- ജില്ലയിൽ നൂറു കണക്കിന് സ്ത്രീകളെ പാതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എസ്. ഡി. പി. ഐ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ആവശ്യപ്പെട്ടു. വഞ്ചിക്കപ്പെട്ടവരിൽ മഹാ ഭൂരിഭാഗവും പാവപ്പെട്ട വീട്ടമ്മമാരാണ്. വിവിധ രൂപത്തിലും ഭാവവത്തിലും നൂതനചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാവുന്നത് ഭരണ സംവിധാനത്തിൻ്റെ പോരായ്മയാണ്. മാസങ്ങളോളം ഓൺലൈൻ മാധ്യമങ്ങളിലടക്കം പരസ്യങ്ങൾ നിറഞ്ഞുനിന്നിട്ടും സർക്കാർ സംവിധാനങ്ങളുടെ…

        Read More

          വെള്ളമുണ്ട ടൗണും പരിസരവും വൃത്തിയാക്കി എൻഎസ്എസ് വിദ്യാർഥികൾ

          വെള്ളമുണ്ട: നാദാപുരം ചെക്കിയാട് മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികളാണ് ടൗണും പരിസരവും വൃത്തിയാക്കിയത്. എൻഎസ്എസ് സപ്‌ത ദിനക്യാമ്പിൻ്റെ ഭാഗമായാണ് ശുചീകരണം. വെള്ളമുണ്ട ഗവൺമെൻന്റ് യുപി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

          Read More