302 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

    നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ വെള്ളിയാഴ്ച 302 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതുഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 160 പോസ്റ്ററുകള്‍, 13 ബാനറുകള്‍, 17 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 110 പോസ്റ്ററുകള്‍, ഒരു ബാനര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 2893 പോസ്റ്ററുകള്‍, 293 ബാനറുകള്‍, 209 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന…

    Read More

      കാട് മൂടി പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡ്; വിദ്യാർത്ഥികൾ അടക്കം യാത്ര ഭീതിയോടെ; മുസ്ലിം ലീഗ് പിഡബ്ല്യൂഡിക്ക് പരാതി നൽകി.   

      മാനന്തവാടി: പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡിലെ ഇരുവശങ്ങളിലുമായി കാടുകൾ പടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത പതിയിരിക്കുന്നു. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ അപകടങ്ങളും പതിവാണ്. റോഡിലെ കാടുകൾ ഉടൻ വെട്ടി അപകടം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് പാണ്ടിക്കടവ് ശാഖാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് മാനന്തവാടി പി ഡബ്ല്യൂ ഡി എൻഞ്ചിനീയർക്ക് പരാതി നൽകി.

      Read More

        റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

        കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. ഒരാഴ്ച മുൻപു തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് തുടങ്ങി. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില…

        Read More

        പത്മശ്രീ കെ വി റാബിയ അന്തരിച്ചു. പ്രശസ്ത സാക്ഷരതാ പ്രവർത്തകയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു

        തിരൂരങ്ങാടി : പ്രശസ്ത സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ(59)അന്തരിച്ചു. വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു റാബിയ. രണ്ടരപതിറ്റാണ്ടിലേറെയായി കാൻസർ രോഗവുമായി പോരാടുകയായിരുന്ന റാബിയ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കരളിലേക്ക് കാൻസർ വ്യാപിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു. റാബിയ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ തുടങ്ങിയത്.

        Read More

        കൃഷിവകുപ്പിൻ്റെ ‘സമൃദ്ധി 2024’ കർഷക ചന്ത ആരംഭിച്ചു

        പടിഞ്ഞാറത്തറ : ‘സമൃദ്ധി 2024’ കർഷക ചന്ത പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആര്യ , പി.ഒ. പ്രദീപൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത നൗഷാദ്, എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ്, കൃഷി അസിസ്റ്റൻ്റു മാരായ ഷാജി സുഭാഷ്, വിജയ ജോസ് കഴിവേലി, ആലി പോപ്പുലർ, വികസന സമിതി അംഗങ്ങൾ, വ്യപാരികൾ, കർഷകർ…

        Read More

        അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

        കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റമില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. കുറേക്കാലമായി ആദിവാസി ജനവിഭാഗത്തെ കേന്ദ്രീകരിച്ചും മറ്റും ഇദ്ധേഹം മദ്യ വിൽപ്പന നടത്തി വന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിക ളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

        Read More

          എൻജിഒ അസോസിയേഷൻപ്രതിഷേധ സംഗമം നടത്തി

          വൈത്തിരി: ഡി എ ഉൾപ്പെടെ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡി എ അവകാശമല്ല ഔദാര്യമാണെന്ന്, പ്രഖ്യാപിച്ചത് ജീവനക്കാരോടുള്ള അവഹേളനം ആണ്. ജീവനക്കാരുടെ പ്രതിഷേധം ഉയർന്നപ്പോൾ, പ്രസ്താവന മാറ്റിപ്പറയേണ്ട ഗതികേടും ധനകാര്യമന്ത്രിക്ക് ഉണ്ടായി. ജീവനക്കാരോടുള്ള അവഗണന തുടർന്നാൽ, ശക്തമായ സമരപരിപാടികൾക്ക് സംഘടന നേതൃത്വം കൊടുക്കും. ശമ്പളം ഔദാര്യമാണ് അവകാശമല്ല എന്ന് ധനകാര്യ മന്ത്രി പറയുന്നതും വിദൂരല്ലെന്ന് വൈത്തിരി താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ…

          Read More

            നിശബ്ദ പ്രചരണദിവസവും, നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്.

            കല്‍പ്പറ്റ: നിശബ്ദപ്രചരണദിവസവും പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ്. രാവിലെ ഏഴ് മണിയോടെ വാര്യാട് എസ്‌റ്റേറ്റില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ബുധനാഴ്ചത്തെ പ്രചരണം. നിശബ്ദപ്രചരണദിനം നിരവധി സ്ഥലങ്ങളില്‍ സിദ്ദിഖെത്തി. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയ സ്ഥാനാര്‍ഥി ആശുപത്രി അധികൃതരോടും, ജീവനക്കാരോടും നഴ്‌സുമാരോടും ഡോക്ടര്‍മാരോയും, ആശുപത്രിയിലെത്തിയവരോടുമെല്ലാം വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം കല്‍പ്പറ്റ രാമവിലാസം ഹോട്ടലിലാണ് സ്ഥാനാര്‍ഥി എത്തിയത്. തുടര്‍ന്ന് കാക്കവയല്‍ ഇന്‍ഡസ് മോട്ടോര്‍സ്, ഇറാംമോട്ടോര്‍സ്, ഹോണ്ട, ടൊയോറ്റ ഷോറൂമുകള്‍,…

            Read More

              ബാവലി – മൈസൂരു രാത്രി യാത്ര സമയം ഒന്‍പത് മണിവരെ ആയി ദീര്‍ഘിപ്പിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

              മാനന്തവാടി : ബാവലി വഴി മൈസൂരുവിലേയ്ക്കുളള രാത്രി ഗതാഗതം ഒന്‍പത് മണിവരെ ആയി ദീര്‍ഘിപ്പിക്കാന്‍ കേരള – കര്‍ണ്ണാടക സര്‍ക്കാരുകളുടെ സംയുക്ത നീക്കമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ടൂറിസ്റ്റുകള്‍ ക്കുമൊക്കെ ഏറെ സഹായകരമാകുന്ന തീരുമാനം കൈക്കൊളളാന്‍ ഇരു സര്‍ക്കാരുകളും യത്നിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. വയനാടിന്റെ ചിരകാലാഭിലാഷങ്ങ ളിലൊന്നായ ബൈരക്കുപ്പ പാലം നിര്‍മ്മിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനത്തിലേയ്ക്ക് എത്തിച്ച പൊതുമരാമത്ത് മന്ത്രി പി.കെ…

              Read More

              സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

              തലപ്പുഴ തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30 ന് അർധരാത്രിയാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻറെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു,…

              Read More