കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഓഫീസ് മടിയൂര്‍ക്കുനി എന്‍എസ്എസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെ്‌യ്തു. ജില്ലയുടെ വികസനം മുന്‍നിര്‍ത്തി ശ്രദ്ധേയ ഇടപെടലാണ് ചേംബര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഡിഎംആര്‍സി ജനറല്‍ മാനേജര്‍ മോഹന്‍ മേനോന്‍, കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്. കറുത്തമണി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്
ഇ. ഹൈദ്രു, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുധാകരന്‍നായര്‍, യു.എ. അബ്ദുള്‍ മനാഫ്, അഡ്വ.റഷീദ്, അഡ്വ.രജിത്കുമാര്‍, വിവേക് എന്നിവര്‍ പ്രസംഗിച്ചു. ചേംബര്‍ സെക്രട്ടറി ഫാ.വര്‍ഗീസ് മറ്റമന സ്വാഗതവും ട്രഷറര്‍ ഒ.എ. വീരേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.
