ജീവനക്കാരുടെ പിടിച്ച് വച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണം: എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പിടിച്ച് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആവശ്യപെട്ടു. ഇടത് സർക്കാരിന്റെ വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കുറ്റപത്ര സമർപ്പണം വയനാട് കളക്റ്റിന് മുമ്പിൽ സംസാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീമതി ബിനു കോറോത്ത് കുറ്റപത്രം വായിച്ച് ഉദ്ഘാടനം ചെയ്തു. കുടിശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക. 12-ാം ശമ്പള കമ്മിഷനെ നിയമിക്കുക, എൻ.പി.എസ് പിൻവലിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക…
