വായനാവാരാചരണത്തിന് തുടക്കം കുറിച്ചു

    തോണിച്ചാൽ : എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വായനാദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ് ‘വായനത്തൊട്ടിലിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബ്രദർ ജോർജ്ജ് എം എം ബി അധ്യക്ഷത വഹിച്ചു. സി. സിൻസി, സി.ജോഫി, കുമാരി.അലിന്റ, മാസ്റ്റർ നിയാസ് എന്നിവർ പ്രസംഗിച്ചു.വായനാദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ‘കണ്ടെത്താം കൂട്ടിച്ചേർക്കാം’, ‘സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ’ എന്നീ പരിപാടികളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

    Read More

    കണിയാരം അക്ഷയ കേന്ദ്രത്തിലേക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് മാർച്ച്‌ നടത്തി.

    കണിയാരം : പകുതി വിലക്ക് സ്കൂട്ടർ -ഗൃഹോപകരണ തട്ടിപ്പിന് ഒത്താശ ചെയ്ത കണിയാരത്തെ അക്ഷയ കേന്ദ്രത്തിലേക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി. നിരവധി സ്ത്രീകളാണ് ഈ അക്ഷയ കേന്ദ്രം വഴി തട്ടിപ്പിനിരയായിട്ടുള്ളത്. മുഴുവൻ സ്ത്രീകൾക്കും അവരിൽ നിന്ന് ഈടാക്കിയ തുക അടിയന്തരമായി തിരിച്ചു നൽകണമെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്ത വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ട്രഷറർ സൽമ അഷ്‌റഫ്‌ ആവശ്യപ്പെട്ടു. ഇരകളായ മുഴുവൻ സ്ത്രീകൾക്കും നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന…

    Read More

    ഗോത്രബന്ധു: മെന്റർ ടീച്ചർ നിയമനം

      പ്രൈമറി ക്ലാസുകളിലെ പിന്നാക്ക പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർ നിയമനം നടത്തുന്നു. വിദ്യാർത്ഥികളുടെ ഭാഷാ പ്രശ്നം പരിഹരിക്കൽ, വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ടിടിസി/ഡിഎഡ് യോഗ്യതയുള്ള, 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും, 40 വയസ് കവിയാത്തവരുമായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗക്കാർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിഭാഗക്കാരെ പരിഗണിക്കും. ഗോത്ര വർഗ ഭാഷാ…

    Read More

    അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌.

    കൽപ്പറ്റ : കാപ്പി കർഷകർക്കുള്ള കോഫീ ബോർഡ് സബ്സിഡിക്ക് അപേക്ഷകരുടെ ബാഹുല്യം. വയനാടിന് ആകെ അനുവദിച്ച 13.4 ‘കോടി രൂപയുടെ സബ്സിഡിക്കായി നേരെ ഇരട്ടി തുകക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. കർഷകരെ നിരാശരാക്കാതെ രണ്ട് ഘട്ടമായി സബ്സിഡി വിതരണം ചെയ്യാനാണ് കോഫീ ബോർഡിൻ്റെ നീക്കം. ചരിത്രത്തിലാദ്യമായി വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് മാത്രമായി 13.4 കോടി രൂപയാണ് സബ്സിഡി പദ്ധതികൾക്കായി കോഫീ ബോർഡ് വകയിരുത്തിയത്. തുക ലാപ്സാകാതിരിക്കാൻ വിപുലമായ ബോധവൽക്കരണവും നടത്തി. ഒപ്പം ‘കാപ്പി വില വർദ്ധനവ് കൂടി…

    Read More

    മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരം​ഗൻ അന്തരിച്ചു

    മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്ര‍ജ്ഞനുമായ കെ കസ്തൂരിരം​ഗൻ അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ബഹിരാകാശ കമ്മീഷൻ എന്നിവയുടെ ചെയർമാനും ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയുമായ ഡോ. കെ. കസ്തൂരിരംഗൻ 9 വർഷത്തിലേറെ ഇന്ത്യൻ ബഹിരാകാശ പരിപാടിക്ക് നേതൃത്വം നൽകിയതിനു ശേഷമാണ് 2003 ഓഗസ്റ്റ് 27 ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി.) വികസിപ്പിക്കുന്നതിന്റെ ചുമതല ഡോ. കസ്തൂരിരംഗനായിരുന്നു. നേരത്തെ അദ്ദേഹം ഇസ്രോ സാറ്റലൈറ്റ് സെന്ററിന്റെ…

    Read More

      മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു

      മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു. വയനാട് പുൽപള്ളി മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരണപ്പെട്ടത്. പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

      Read More

      മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ച നിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍, പരാതി നല്‍കി കുടുംബം

      ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകൻ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാർട്ട്‌മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കര എംഎസ് രാമയ്യ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായിരുന്നു. ഒപ്പം താമസിച്ചിരുന്നവർ വെള്ളിയാഴ്‌ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്‌ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്‌ച ഇവർ തിരികെ എത്തിയപ്പോഴാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടത്. സംഭവത്തില്‍ രാജകുണ്ഡെ പൊലീസ് ഇൻക്വസ്റ്റ് നടത്തി….

      Read More

      മഴക്കാല മുന്നൊരുക്കം: സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം

      കൽപ്പറ്റ:- ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങൾക്കെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. സുരക്ഷിതമായ രീതിയിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകണം. എന്നാൽ സുരക്ഷിതമല്ലാത്തവ ക്കെതിരെ നടപടി കൈക്കൊള്ളണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി-വാർഡ് സഭ യോഗങ്ങൾ അടിയന്തരമായി ചേരാനും…

      Read More

      അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

      മേപ്പാടി: അപകടങ്ങൾ മൂലം കിടപ്പിലായവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം. ആശുപത്രിയിൽ 2024 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ക്യാമ്പിന് ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ബബീഷ് ചാക്കോ, കൺസൾട്ടന്റ് ഡോ.രജ്ന രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പക്ഷാഘാതം മൂലമോ , നട്ടെല്ലിന് ക്ഷതമേറ്റോ , അപകടങ്ങൾ മൂലമോ , മസ്തിഷ്ക ക്ഷതമേറ്റോ കിടപ്പിലായവർ, അംഗവൈകല്യമുള്ളവർ , തുടർച്ചയായി ശരീര വേദനയുള്ളവർ, സെറിബ്രൽ പാൾസി, ഡയബറ്റിക്…

      Read More

      ദുരന്ത ബാധിതർ ലിസ്റ്റിൽ ഉൾപ്പെടാത്തത് സർക്കാർ ഉത്തരവ് മൂലം: സംഷാദ് മരക്കാർ

      കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിരായ പലരും ലിസ്റ്റിൽ ഉൾപ്പെടാത്തതിന്റെ കാരണം ലിസ്റ്റ് സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനാൽ ആണെന്ന വസ്തുത നിലനിൽക്കെ റവന്യൂ വകുപ്പ് മന്ത്രിയും, സി.പി.ഐ ജില്ലാ സെക്രട്ടറിയും നേതാക്കൻമാരും ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോററ്റിയെയും മീറ്റിംഗിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെയും പൊതുമധ്യത്തിൽ അവഹേളിക്കാനുമാണ് താൽപര്യം കാണിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കുറ്റപ്പെടുത്തി. പടവെട്ടിക്കുന്ന് മേഖലയിലെ ജനങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പറയുന്ന സി.പി.ഐ നേതൃത്വം എന്തുകൊണ്ടാണ് നിലവിലെ ലിസ്റ്റിൽ ആ പ്രദേശത്തെ…

      Read More