കല്പറ്റ: 2026 വർഷത്തെ ബഹു. കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരായ അബ്ബാസ് കെ പി, അനിൽ ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നജ്മുദീൻ ഷിഹാബ് റഹ്മാൻ, സരിത്ത് പിടി എന്നിവരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, കേരള പോലീസ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് സഹറ സംഘം ഹാളിൽ വച്ച് നടത്തിയ അനുമോദന ചടങ്ങിൽ ബഹു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉപഹാരം കൈമാറി. കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം ശ്രീ. കെ.എം. ശശിധരൻ, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ശ്രീ. പി.ജി. സതീഷ് കുമാർ, കെ.പി.എ ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി.സി. സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എ ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക് സ്വാഗതവും കെ.പി.എ ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീ. പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരെ അനുമോദിച്ചു.
