Headlines

കന്നുകാലികള്‍ക്കും കരുതല്‍ അതിജീവനവഴിയില്‍ കര്‍ഷകര്‍

മേപ്പാടി : ദുരന്തമേഖലയില്‍ ഒറ്റപ്പെട്ടതും അലഞ്ഞുതിരിഞ്ഞതുമായ കന്നുകാലികള്‍ക്കും അതിജീവനത്തിന് വഴിയൊരുങ്ങി. കന്നുകാലികള്‍ക്കുള്ള തീറ്റ, ആരോഗ്യപരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്നു. ദുരന്തത്തെതുടര്‍ന്ന് ഒറ്റപ്പെട്ട കന്നുകാലികള്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം മുതല്‍ തീറ്റപുല്ലും വൈക്കോലും തീറ്റ വസ്തുക്കളും നല്‍കുന്നുണ്ട്. പശുക്കള്‍ക്കും കന്നുകാലികള്‍ക്കുമുള്ള താല്‍ക്കാലിക ക്യാമ്പ് ചൂരല്‍മലയില്‍ മുമ്പേ ഒരുക്കിയിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന കന്നുകാലികളേക്കാള്‍ കുന്നുകളിലും തേയിലത്തോട്ടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലും മേഞ്ഞു നടക്കുന്ന നാടന്‍ ഇനം കന്നുകാലികളാണ് ഇവിടെ ഏറെയുള്ളത്….

Read More

അതിവേഗം അതിജീവനത്തിനായി ഉപജീവന പാക്കേജ്.

കൽപ്പറ്റ : മുണ്ടകൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റ പശ്ചാത്തലത്തിൽ ദുരന്ത ബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജ് ഒരുക്കും. ഇതിൻ്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ദുരന്തത്തിൽ ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങൾ, ഇവ പുന: സൃഷ്ടിക്കാനുള്ള മാർഗ്ഗങ്ങൾ, മെച്ചപ്പെട്ട രീതിയിലുള്ള ഉപജീവനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്ലാനിങ്ങ് ബോർഡ് തലത്തിൽ ഉപജീവന പാക്കേജിൻ്റെ സാധ്യതകൾ ക്രോഡീകരിക്കുമെന്ന് ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ…

Read More

അതിവേഗം അതിജീവനം വീടുകളിലേക്ക് സമഗ്ര കിറ്റുകള്‍

കൽപ്പറ്റ : ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. താത്ക്കാലിക പുരധിവാസ കേന്ദ്രങ്ങളിലെ ഗുണ ഭോക്താക്കള്‍ക്ക് ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും ഉള്‍പ്പെടുന്ന വിവിധതരം കിറ്റുകളാണ് അടിയന്തര സഹായമായി നല്‍കി വരുന്നത്. മരത്തില്‍ പണിത കട്ടില്‍, ഡൈനിങ് ടേബിള്‍, കസേരകള്‍, അലമാര, ബെഡ് ,ബെഡ്ഷീറ്റ്, തലയണ എന്നിവയുള്‍പ്പെടുന്ന ഫര്‍ണിച്ചര്‍ കിറ്റ്, മോപ്പ്, ചൂല്, ലിക്വിഡുകള്‍ ഉള്‍പ്പെടുന്ന ക്ലീനിങ് കിറ്റ്, ബ്രഷ്, സോപ്പ്, ബക്കറ്റ്, മഗ് തുടങ്ങിയവ…

Read More

ചൂരൽമല ഉരുൾപൊട്ടൽ-ദുരിത ബാധിതർക്ക് ഭൂമി കണ്ടെത്തുന്നതിൽ സർക്കാരിൻ്റെ അടിയന്തിര നടപടി ഉണ്ടാകണം: കെ.എസ്.എസ്.ഐ.എ

കൽപ്പറ്റ: വയനാട് ജില്ലയിൽ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി ഒട്ടനവധി വീടുകൾ നിർമ്മിച്ച് നൽകാൻ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിൽ ആയതിനുള്ള ഭൂമി കണ്ടെത്തി നൽകുന്ന കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസ്സിയേഷൻ തിരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ആർ. രമ ഉദ്ഘാടനം ചെയ്തു ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ.മുരളിധരൻ.ടി.എം. മുഖ്യപ്രഭാഷണം നടത്തി…

Read More

പുനരധിവാസ മിഷൻ പ്രപീകരിക്കണം

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഒരു കടുംബത്തിന്ന് 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക സമാശ്വാസധനം നൽകണമെന്നും പുനരധിവാസ മിഷൻ രൂപീകരികണമെന്നും ഇരകൾക്ക് നീതിലഭിക്കാൻ ട്രിബൂണൽ വേണമെന്നും കൽപ്പറ്റയിൽ ചേർന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഔദ്യാര്യമോ സൗമനസ്സ്യമോ സൗജന്യമോ അല്ല, ഇരകളുടെ അവകാശമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു യോഗം. സർക്കാരിൻ്റെ പരിഗണനയിലുള്ള…

Read More

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കം

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കം.* കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. ‘ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ’് എന്ന പ്രമേയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 5 ഡിവിഷനുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഫാമിലി, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. എല്‍…

Read More

വൈത്തിരിയിൽ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

വൈത്തിരി: വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ, തളിമല തൈലക്കുന്ന് ഓടുമലക്കുണ്ടിൽ ഒ.എ അഫ്സൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.70 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ, എസ്.ഐ. സി. രാംകുമാർ എന്നിവരുടെ നേതൃത്വ ത്തിലുളള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Read More

ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ : ജൈവ അന്വേഷണ യാത്ര നടത്തി.

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവ അന്വേഷണ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രക്കു ശേഷം ജൈവവൈവിധ്യ കർമ്മ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടന്നു. വികസന കാര്യ ചെയർമാൻ തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ് ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ ഒ ദേവസി, ജിനിഷ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ്തല കൺവീനർമാർ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.വി തുടങ്ങിയർ…

Read More

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

കൽപറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ് വൈസ് ചെയര്‍മാനും സംഘവും ദുരന്ത പ്രദേശം സന്ദര്‍ശിച്ചത്. കലക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ഡി.ആര്‍ മേഘശ്രീയുമായി ഉപജീവന പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സ്‌പെഷല്‍ ഓഫീസര്‍ സീ റാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍…

Read More

ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ്…

Read More