വയനാട്ടിലെ പാടങ്ങളിൽ ഹിമാലയൻ അതിഥി; കുറിത്തലയൻ വാത്തകളെ ജില്ലയിൽ ആദ്യമായി കണ്ടെത്തി

    കല്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ഹിമാലയത്തെപ്പോലും അനായാസം മറികടന്ന് പറക്കുന്ന കുറിത്തലയൻ വാത്ത (Bar-headed goose) ഇതാദ്യമായി വയനാട്ടിലെത്തി.   പക്ഷിസമ്പത്ത് വിലയിരുത്തുന്നതിനായുള്ള ഏഷ്യൻ നീർപ്പക്ഷി സെൻസസിനിടെയാണ് ഈ അപൂർവ അതിഥികളെ കണ്ടെത്തിയത്.   വയനാട് കൊളവള്ളിയിലെ പാടശേഖരത്തിലാണ് 26 എണ്ണമടങ്ങുന്ന കുറിത്തലയൻ വാത്തകളുടെ കൂട്ടത്തെ കണ്ടെത്തിയത്. പക്ഷിനിരീക്ഷണ ഡേറ്റബേസായ ‘ഇ-ബേഡി’ലെ വിവരങ്ങൾ പ്രകാരം വയനാട് ജില്ലയിൽ ഈ പക്ഷിയെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. തെക്ക്-കിഴക്കൻ ചൈന, ടിബറ്റൻ പീഠഭൂമി, മംഗോളിയ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും…

    Read More

      തരിയോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം മൂന്ന് പേർ കോൺഗ്രസിൽ ചേർന്നു

      തരിയോട്: തരിയോട് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സി.പി.എം പത്താം മൈൽ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നോയൽ റോജർ ജോസ്, സിങ്കോണ ബ്രാഞ്ച് സെക്രട്ടറി അഗസ്റ്റിൻ തെക്കിലക്കാട്ട്, എ.ഐ.വൈ.എഫ് അംഗം എം.ആർ. വൈശാഖ് എന്നിവരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും അഭിപ്രായ ഭിന്നതകളുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇവർ പറഞ്ഞു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ….

      Read More

      ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

      ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു 118 പുതിയ രജിസ്ട്രേഷൻ പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവാസി മലയാളികളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ അംശദായത്തിൽ കുടിശ്ശിക വരുത്തിയ 82 പ്രവാസികൾ നിലവിലുള്ള…

      Read More

        വെങ്ങപ്പള്ളിയിൽ ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം നടത്തി

        വെങ്ങപ്പള്ളി : യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ‘Golden Achievers 2026’ എക്സലൻസ് അവാർഡ് വിതരണം വെങ്ങപ്പള്ളിയിൽ സംഘടിപ്പിച്ചു. കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത എഴുത്തുകാരൻ ആൻഷൈൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.   യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ്…

        Read More

        വന്യജീവി ശല്യം: വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ജനകീയ പരിശോധന നടത്തി

        കൽപ്പറ്റ: ജില്ലയിൽ വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ജനീകീയ പരിശോധന ആരംഭിച്ചു. വനത്തോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പരിശോധന. ജനങ്ങളിൽ നിന്ന് ആവശ്യം ഉയർന്നതോടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിശോധന നടത്തുമെന്ന് വനുംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗത്ത് ഡിവിഷൻ, നോർത്ത് ഡിവിഷൻ, വൈൽഡ് ലൈഫ് എന്നിവയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് പരിശോധന. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന.

        Read More

        ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ

        കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിക്കും.പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്‌ന സജീവൻ തുടങ്ങിയവർ മുഖ്യാതിഥികളായി…

        Read More

        വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ കൈത്താങ്ങ്.

        തൃപ്പൂണിത്തുറ: വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാങ്കിന്റെ വിഹിതം പ്രസിഡന്റ് കെ.എസ്. ലിജുവും ബോർഡ് അംഗങ്ങളുടെ വിഹിതം ടി.ടി. ജയരാജും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ സുജിത്കരുണിന് കൈമാറി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കുള്ള അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി പദ്ധതികള്‍ക്ക് സമൃദ്ധി കാർഷികവായ്പയുടെ ഉദ്ഘാടനവും നിർവഹിച്ചു. ബോർഡ് അംഗങ്ങളായ വി.കെ. അജി, സുധിമോൻ, പി.ജി. രാജൻ, പ്രിൻസിയ പീറ്റർ, ഷീജ, കെ. ഷീജ, സെക്രട്ടറി ഇ.പി. ഷീബ എന്നിവർ പങ്കെടുത്തു.

        Read More

        നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു

        മാനന്തവാടി: വയനാട് സാമൂഹ്യ വനവത്കരണ വിഭാഗവും സാമൂഹ്യ വനവത്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചും ചേർന്ന് കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അന്തർദേശീയ നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തരമേഖലാ സിസിഎഫ് ആർ. കീർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ടീച്ചർ എജ്യുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ട‌ർ ഡോ.എം.പി. അനിൽ അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ് ലൈഫ് എസിഎഫ് എ. ഷജ്ന മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ വനവത്കരണ വിഭാഗം എസിഎഫ് എം.ടി. ഹരിലാൽ,…

        Read More

          വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നു; മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

          മലപ്പുറം: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞ് വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരി: ഹെസ മറിയം.

          Read More

          സൈബര്‍ തട്ടിപ്പ് ജാഗ്രത പുലര്‍ത്തണം; യുവജന കമ്മീഷന്‍

          സൈബര്‍ ഓണ്‍ലൈന്‍ മേഖലയിലെ സാമ്പത്തിക തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോണ്‍ ആപ്പുകള്‍ തുടങ്ങി ഓണ്‍ലൈന്‍ മേഖലയിലെ കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ യുവജന കമ്മീഷന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. തട്ടിപ്പിന് ഇരയാകുന്ന ഭൂരിഭാഗം പേരും അപമാനം ഭയന്ന് വിവരങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നു. ഈ സാഹചര്യം മാറണം. ഇത്തരം കേസുകള്‍ യുവജന കമ്മീഷനേയോ പൊലിസിനേയോ…

          Read More