വെള്ളമുണ്ട ഒഴുക്കൻ മൂല സെൻറ് തോമസ് ഇടവകയിൽ മികച്ച കർഷകരെ ആദരിച്ചു. എ കെ സി സി വെള്ളമുണ്ട യൂണിറ്റിന്റെ നേതൃത്വത്തിലാണ് കർഷക ദിനത്തോടനുബന്ധിച്ച് മികവ് പുലർത്തിയ 11 കർഷകരെ ആദരിച്ചത്.
ഇടവകയിലെ വിവിധ വാർഡുകളിൽ നിന്നാണ് മികച്ച കർഷകരെ തെരഞ്ഞെടുത്തത്.
ഇടവക വികാരി ഫാദർ തോമസ് വാഴച്ചാലിൽ കർഷകരെ പൊന്നാട അണിയിച്ചു. കെ. എം. ജോൺ , ബേബി കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.
