Headlines

    വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു.

    കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആതിഥേയത്വത്തിൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ ഇൻചാർജ് കൂടിയായ എ.ഡി.എം. ദേവകി കെ നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. മണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും തരിയോട് ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ രാധിക…

    Read More

    ലേക്സഭാ ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

    കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് നാളെ സമാപനം. പ്രചാരണസമാപനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. നാളെ രാത്രിയും ചൊവ്വാഴ്ചയും നിശബ്ദ പ്രചാരണം നടക്കും. 13നാണ് വോട്ടെടുപ്പ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന യുഡിഎഫ് റോഡ് ഷോ തിങ്കള്‍ രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ചുങ്കം ജംഗ്ഷനില്‍നിന്നു അസംപ്ഷന്‍ ജംഗ്ഷനിലേക്കാണ് റോഡ് ഷോ. വൈകുന്നേരം നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ പരസ്യപ്രചാരണ സമാപന പരിപാടികള്‍ ഉണ്ടാകും. നാളെ രാവിലെ എട്ട് മുതല്‍ 11 വരെ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലും…

    Read More

    കെ സ്മാർട്ട് സോഫ്റ്റ് വെയർ ഉദ്ഘാടനം ചെയ്തു

    മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍‍ ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഓഫീസർമാരായ പി.ടി സ്വരൂപ് , കെ ശ്രീജിത്ത് എന്നിവർ കെ സ്മാർട്ടിനെക്കുറിച്ച് സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ…

    Read More

    നിയമബോധവൽക്കരണ ക്ലാസുകൾ നടത്തി

    കൽപ്പറ്റ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലായി നിയമബോധവൽക്കരണ ക്ലാസുകളും ഗൃഹ സന്ദർശനങ്ങളും നടത്തി. ഒക്ടോബർ 1 ന് ചൊവ്വാഴ്ച ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലും കണിയാമ്പറ്റ വൃദ്ധ സദനത്തിലുമാണ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. ബത്തേരിയിൽ ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എൻ.അജീഷ് കുമാർ നിർവഹിച്ചു. എസ്.പി.സി…

    Read More

      ഓണം ബോണസ് വിതരണം ചെയ്തു

      അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണം ബോണസ് വിതരണം ചെയ്തു. 12000 രൂപയാണ് ബോണസായി നൽകിയത്.കഴിഞ്ഞ സാമ്പത്തീക വർഷം ഓണത്തിന് 10000 രൂപയാണ് ബോണസ് നൽകിയത് ഇത്തവണ 2000 രൂപ വർദ്ദിപ്പിച്ച് 12000 രൂപയാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി CK ഹഫ്സത്ത് ബോണസ് വിതരണോൽഘാടനം നിർവ്വഹിച്ചു. ജെസ്സി ജോർജ്, TB സെനു, അബ്ദുൾ ജലീൽ, V V രാജൻ, ഫിലോമിന VEO ,ഹെൽത്ത്…

      Read More

        സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്കരണം ക്ലാസ് സംഘടിപ്പിച്ചു

        സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്കരണം ക്ലാസ് സംഘടിപ്പിച്ചു   വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സര്‍പ്പ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം, കല്‍പ്പറ്റ സാമൂഹ്യ വനവത്കരണ റെയിഞ്ച്, സുല്‍ത്താന്‍ ബത്തേരി സാമൂഹ്യ വനവത്കരണ സെക്ഷനുകള്‍ സംയുക്തമായി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.   വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ. ഒ വിഷ്ണു സര്‍പ്പ ബോധവത്ക്കരണ…

        Read More

        മിനി എം സി എഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു

        മാനന്തവാടി : നഗരസഭയുടെ പുത്തൻപുരയിൽ ഉള്ള മിനി എം സി എഫ് ൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു. ഇന്നലെ രാത്രി 9:30 ന് ആണ് തീ പിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സതീശൻ എ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ശശി കെ ജി, ജയൻ സി എ,ആഷിഫ് ഇ…

        Read More

        സുരക്ഷാ പദ്ധതി പ്രഖ്യാപനം നടത്തി

        വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷാ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുന്‍കൈയ്യെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ചന്ദന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സി.എം.അനില്‍കുമാര്‍, ഇ.കെ സല്‍മത്ത്, സീനത്ത് വൈശ്യന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന ഷാജി,…

        Read More

        ജെന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി

        മാനന്തവാടി : കുടുംബശ്രി മിഷന്റെ നേതൃത്വത്തില്‍ നയിചേതന 2.0 ന്റെ ഭാഗമായി ലിംഗവിവേചനത്തിനെതിരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി. മാനന്തവാടിയില്‍ നടന്ന ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകള്‍, വിവിധ ലിംഗ വിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനം ഇല്ലാതെയും അതിക്രമത്തിന് ഇരയാകാതെയും നിര്‍ഭയം സാമൂഹിക പ്രതിബദ്ധങ്ങള്‍ അതിജീവിച്ച് അവകാശത്തില്‍ അധിഷ്ഠിതമായി ജീവിക്കാനുള്ള…

        Read More

        ‘കലിക’ സഫ്ദർ കലാലയ യൂണിയൻ ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു.

        മാനന്തവാടി പികെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളേജിൽ സഫ്ദർ കലാലയ യൂണിയൻ ‘കലിക’ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു. ഫൈൻ ആർട്സ് കോഡിനേറ്റർ അശ്വതി പി.ആർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഷീബ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. നർത്തകി ജിതിക പ്രേം ആർട്സ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ജോണി,കോളേജ് ചെയർമാൻ ശ്രീഹരി, യൂണിയൻ അഡ്വൈസർ…

        Read More