കർഷകരെ പ്രതിസന്ധിയിലാക്കി ക്യാനുകളിൽ ഇന്ധന വിതരണം വിലക്കാനുള്ള നീക്കം; കേന്ദ്ര ഇടപെടൽ തേടി കൃഷിമന്ത്രി
കല്പറ്റ : പെട്രോളും ഡീസലും ക്യാനുകളിൽ നൽകുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര നിലപാട് കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കൃഷി ആവശ്യങ്ങൾക്കായി ഇന്ധനം ക്യാനുകളിൽ വാങ്ങി ഉപയോഗിക്കുന്ന നിരവധി കർഷകരുണ്ട്. പുതിയ നിയന്ത്രണം നിലവിൽ വന്നാൽ ഇവരുടെ ദൈനംദിന കാർഷിക…
