അക്രമകാരികളായ വന്യമൃഗങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കണം: കേരള കോണ്‍ഗ്രസ്-എം

    കല്‍പ്പറ്റ: വന്യജീവി സംരക്ഷണനിയമങ്ങള്‍ എന്തുതന്നെയായാലും നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദിനംപ്രതി കാട്ടുമൃഗങ്ങള്‍ ജനങ്ങളെ കൊല്ലുമ്പോള്‍ അനുശോചനമല്ല, കൃത്യമായ നടപടികളാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസഫ് മുണ്ടശേരി അധ്യക്ഷത വഹിച്ചു. കെ.ജെ. ദേവസ്യ, കെ.കെ. ബേബി, മാത്യു എടയക്കാട്ട്, റെജി ഓലിക്കരോട്ട്, ടി.ഡി. മാത്യു, ബില്ലി ഗ്രഹാം, സണ്ണി ജോര്‍ജ്, കെ.വി. മാത്യു, സി.പി. ലൂക്കോസ്, ടോം ജോസ്, പി.എം. ജയശ്രീ, വി.പി. അബ്ദുള്‍ ഗഫൂര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *