അനുമോദനവും, സഹായ വിതരണവും നടത്തി

    കൽപറ്റ:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേരള ഡ്രൈവേഴ്സ് ചങ്ക് ബോസ് (KDCB) വയനാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും, അപകടത്തിൽ അരയ്ക്ക് താഴെ തളർന്ന കൽപറ്റ സ്വദേശിയായ ഷഫീഖിന് ഓട്ടോറിക്ഷയും, സംഘടനാംഗമായ അർജുന്റെ ഡി.എം.ഡി. രോഗബാധിതനായ മകൻ വിശ്വജിത്തിന് ഇലക്ട്രിക് വീൽചെയറും കൈമാറി.

    കൽപറ്റ ഇസാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കൂടെയുള്ള ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നതിൽ കെ.ഡി.സി.ബി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സേവന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ജില്ലാ പ്രസിഡന്റ് ഗിരീഷ് പി.ആർ. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ശമൽ സ്വാഗതം പറഞ്ഞു.

    ചടങ്ങിൽ ഗശീന്ദ്രൻ, വി. സുധ, മൈമൂന ഹംസ കടച്ചിക്കുന്ന്, ശശി മാഷ്, ജോർജ് തൃക്കൈപ്പറ്റ, അമൽ മാഷ്, മുഹമ്മദ് തരുവണ എന്നിവർ പങ്കെടുത്തു.

    July 6, 2026

     

    Leave a Reply

    Your email address will not be published. Required fields are marked *