ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

    മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിത ശൈലി ആയുർവേദ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനചാരണം സംഘടിപ്പിച്ചു. ചുണ്ടമുക്ക് രണ്ടേനാൽ സാംഗ ക്ലബ്ബിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തി.

     

    എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യക്കോസ് ലൈബ്രറി സെക്രട്ടറി പി. കാദർ,സാംഗ ക്ലബ്ബ് പ്രസിഡന്റ് കെ.ടി അഷറഫ് തുടങ്ങിയവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *