ആരോഗ്യം ആനന്ദം  വൈബ് 4 വെൽനെസ്സ് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു

    ആരോഗ്യം ആനന്ദം

    വൈബ് 4 വെൽനെസ്സ് ക്യാമ്പയിനിന്റെ എടവക ഗ്രാമ പഞ്ചായത്ത്‌ തല ഉത്ഘാടനം പൈങ്ങാട്ടിരി ആയുഷ്മാൻ ആരോഗ്യ മന്ദിർ വച്ചു ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ ശ്രീമതി ഗിരിജ സുധാകരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീ മുസ്തഫ തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രതിജ്ഞ വാർഡ് മെമ്പർ ശ്രീ വിനോദ് തോട്ടത്തിൽ ചൊല്ലിക്കൊടുത്തു. എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ശ്രീമതി ദീപ കെ ആർ പദ്ധതി വിശദീകരിച്ചു. പരിപാടി യുടെ ഭാഗമായി നടക്കുന്ന നാലു വെൽനെസ്സ് പ്രോഗ്രാമുകൾ ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, മതിയായ വ്യായാമം, ആരോഗ്യ ശീലങ്ങൾ എന്നിവയെ കുറിച്ച് അർദ്രം നോഡൽ ഓഫീസർ ശ്രീമതി സുഷമ രാജ് വിശദീകരിച്ചു. JC HWC dr കുഞ്ഞികണ്ണൻ, വാർഡ് മെമ്പർ ലത്തീഫ് നടുക്കണ്ടി, ഷമ്സിയാ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഫീഖ് അലി തുടങ്ങിയവർ സംസാരിച്ചു. FHC മെഡിക്കൽ ഓഫീസർ Dr പുഷ്പ കെ സി സ്വാഗതവും ജെ എച്ച് ഐ റെജി വടക്കയിൽ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി യോഗ പരിശീലനം, സുംബ ഡാൻസ്, വട്ടപ്പാട്ട് എന്നിവ കൂടി നടന്നു.. ക്യാമ്പയിൻ പ്രവർത്തനങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും തുടർന്നും നടക്കും..

    Leave a Reply

    Your email address will not be published. Required fields are marked *