ആസാദി സംസ്ഥാനതല ക്വിസ് സംഘടിപ്പിച്ചു

കൂനഞ്ചേരി: കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ് വിദ്യാർത്ഥി സംഘടന ദിശയും പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ എജ്യൂഫെയ്സും സംയുക്തമായി അഖില കേരള സ്വാതന്ത്ര്യദിന ക്വിസ് മത്സരം ‘ആസാദി’ സംഘടിപ്പിച്ചു. ദാനിഷ് മുഹമ്മദ് കണ്ണൂർ, റസീൻ ബഹ്ജ മലപ്പുറം, മുഹമ്മദ് റസാൻ കോഴിക്കോട് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ദിശ സെക്രട്ടറി മുഹമ്മദ് ഹുദൈഫ് സ്വാഗതം പറഞ്ഞു. കോളേജ് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി ഉദ്ഘാടനവും വാർഡ് മെമ്പർ അസീസ് മാസ്റ്റർ സമ്മാനദാനവും നിർവഹിച്ചു. സ്വബീർ ഗസ്സാലി ക്വിസ് മത്സരം നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *