മാനാഞ്ചിറ: മാനാഞ്ചിറ ശാഖ എം.എസ്.എഫ് കമ്മറ്റി. ഫോർസ് ഫുട്ബോൾ ടൂർണ്ണമെന്റ്റ് നടത്തി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമറ്റം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹാരിസ് കല്ലങ്കോടൻ, മുഹമ്മദ് ഇളഞ്ചേരി, യൂസഫ് പിലാകണ്ടി, ഷാനിഫ്, നജാൻ, ആസിം അമൽ, പഞ്ചായത്ത് ലീഗ് സെക്രട്ടറി സലാം ഓടൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. മാനാഞ്ചിറ ശാഖ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി മുസ്തഫ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ ജാഫർ കൊല്ലംകണ്ടി അധ്യക്ഷത വഹിച്ചു. ടൂർണമെന്റ്റിൽ 16 ടീമുകൾ പങ്കെടുത്തു. മാലാനോ എഫ്.സി ചാമ്പ്യന്മാരായി. ബിഎംസി കാര്യാട് രണ്ടാം സ്ഥാനവും നേടി. ഹാഷിം വെട്ടൻ, മുനവിർ കാട്ടകത്തും, റാഫി ഇമിനാണ്ടിയും ചേർന്ന് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
