എടപ്പെട്ടി സ്കൂളിൽ ഡിജിറ്റൽ സ്‌ക്വയർ ഉദ്ഘാടനം ചെയ്തു

എടപ്പെട്ടി: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിന് ആരംഭിച്ച ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് എടപ്പെട്ടി സ്‌കൂളിൽ തുടക്കമായി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി എസ് ഗിരീഷ്കുമാർ, പ്രധാനാധ്യാപിക കെ ശബോറോസ് , എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, ആർ കീർത്തി, ബി ഖദീജ, വിജി ജിജിത്ത്, പി എസ് അനീഷ, അതുല്യ ജയേഷ് , സജ്ല മുനീർ,അനുപമ സജിത്ത്, ശ്രീജ സതീശൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *