കൽപ്പറ്റ: ജില്ലാ തല സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് (എസ്.ജെ.പി.യു) ദ്വൈവാര്‍ഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 13 ന് രാവിലെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വയനാട് ജില്ലാ അഡീഷണൽ എസ്.പി എൻ.ആർ ജയരാജ് നിർവഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി (ഇൻചാർജ്) മനോഹരൻ തച്ചമ്പത്ത് അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ടി.കെ ജോസി സ്വാഗതവും സബ് ഇൻസ്‌പെക്ടർ ടി.എം പദ്മകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫിസര്‍മാര്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കുമാര്‍ക്കുമായി പരിശീലന ക്ലാസുകൾ നടന്നു. മുക്കം ഡോൺബോസ്കോ കോളേജ് സോഷ്യൽ വർക്ക് അസി.പ്രൊഫസർ ഫാ. വി.ജെ ജെൻസൺ, അഡ്വ. മരിയ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ക്രൈം ബ്രാഞ്ച് എ.എസ്.ഐ എം. രമേശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.ജെ അനിത തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 30 ഓളം പോലീസ് ഉദോഗസ്ഥർക്കു വേണ്ടി 13, 14 തിയ്യതികളിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടിയാണ് നടക്കുന്നത്.
