കൽപ്പറ്റ: എൻജിഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റിനെ കൈയേറ്റം ചെയ്ത എൻ.ജി.ഒ യൂണിയൻ നേതാവിനെ വകുപ്പ് നടപടിയുടെ ഭാഗമായി സസ്പെന്റ് ചെയ്തു. വനിതാ ശിശുക്ഷേമ വകുപ്പിലെ സീനിയർ ക്ലാർക് ഉമേഷ് എം.പിയെ ആണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി ഒരു സ്റ്റേഷനിൽ തന്നെ ഭരണ സൗകര്യം ഉപയോഗിച്ച് ഇരുന്നയാളെ സ്ഥലം മാറ്റി എന്നാരോപിച്ചാണ് കൈയ്യേറ്റം ചെയ്തതെന്ന് എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ അറിയിച്ചു. കൈയ്യേറ്റം ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം എൻ ജി ഒ അസോസിയേഷൻ നടത്തിയിരുന്നു. സിവിൽ സർവീസിൽ തെറ്റായ പ്രവണതകൾ സൃഷ്ടിക്കുന്നവർക്ക് ശക്തമായ താക്കീതാണ് സസ്പെൻഷൻ നടപടിയെന്ന് ജില്ലാ പ്രസിഡൻ്റ് കെ. ടി. ഷാജി പറഞ്ഞു
എൻജിഒ ജീവനക്കാരനെ സസ്പെന്റ് ചെയ്തു
